സിജെപി യോഗം തടയാന്‍ ശ്രമം, ഹാള്‍ നല്‍കിയാല്‍ തല കീഴായി കെട്ടിത്തൂക്കുമെന്ന് ഭീഷണി; ബിജെപിക്കെതിരെ അഭിജിത് ദീപ്‌കെ

ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗം ബിജെപി തടയാന്‍ ശ്രമിക്കുകയാണെന്ന് സിജെപി നേതാവ് അഭിജിത് ദീപ്‌കെ. ഡല്‍ഹിയില്‍ ഇന്ന് സിജെപി വളണ്ടിയര്‍മാരുടെ യോഗം നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ യോഗത്തിനായി ഹാള്‍ നല്‍കാന്‍ ആരും തയ്യാറായിരുന്നില്ല. ഹാള്‍ അനുവദിക്കാതിരിക്കാന്‍ തങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടെന്നാണ് ഉടമകള്‍ പറയുന്നതെന്ന് അഭിജിത് ദീപ്‌കെ വ്യക്തമാക്കി.ഒടുവില്‍ വളരെ പ്രയാസപ്പെട്ടാണ് ഒരു ഹാള്‍ ലഭിച്ചത്. എന്നാല്‍ രാവിലെ ഹാളിന്റെ ഉടമകള്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചു. സിജെപി യോഗം നടത്താന്‍ അനുവദിച്ചാല്‍ അവരെ തലകീഴായി തൂക്കിലേറ്റുമെന്നാണ് സന്ദേശത്തില്‍ പറയുന്നത്. ഇതെല്ലാം ചെയ്യുന്നത് ബിജെപിയാണ്. അവരുടെ വാക്കുകളും പ്രവൃത്തികളും രാജ്യത്തെ യുവാക്കളെ അവര്‍ ഭയപ്പെടുന്നുവെന്ന് തെളിയിക്കുന്നു. ഇത്തരം നിസ്സാര പ്രവൃത്തികളിലൂടെ ഭയപ്പെടുത്താമെന്നാണ് ബിജെപി കരുതുന്നതെങ്കില്‍ അവര്‍ക്ക് തെറ്റിപ്പോയി എന്നും അഭിജിത് ദീപ്‌കെ അഭിപ്രായപ്പെട്ടു.ജന്തര്‍ മന്തര്‍ സമരത്തിന്റെ രണ്ടാം ഭാഗം എപ്പോള്‍ തുടങ്ങുമെന്ന് പലരും ഇന്‍സ്റ്റഗ്രാമിലൂടെ ചോദിക്കുന്നുണ്ട്. ജന്തര്‍ മന്തര്‍ സീസണ്‍-2 ഉടന്‍ തന്നെ ആരംഭിക്കുമെന്ന് അവരോട് വ്യക്തമാക്കുകയാണെന്നും അഭിജിത് ദീപ്‌കെ പറഞ്ഞു. ഡല്‍ഹി പൊലീസിനെതിരെ സിജെപി വക്താവ് അശുതോഷ് രങ്ക രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. പൊലീസ് ജനങ്ങള്‍ക്ക് വേണ്ടിയാണോ പ്രവര്‍ത്തിക്കുന്നത്?. ഡല്‍ഹിയില്‍ ക്രമസമാധാനം പൂര്‍ണമായി തകര്‍ന്നു. ഡല്‍ഹി പൊലീസ് ബിജെപിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അശുതോഷ് രങ്ക കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights