മണ്ണിടിച്ചില്‍ ഭീഷണി; കുതിരാന്‍ പടിഞ്ഞാറേ തുരങ്കമുഖത്ത് പാലക്കാട് ഭാഗത്തേക്കുള്ള പാതയില്‍ ഗതാഗത നിയന്ത്രണം

തൃശൂര്‍: മണ്ണിടിച്ചില്‍ ഭീഷണി തുടര്‍ന്ന് കുതിരാന്‍ തുരങ്കത്തിന് മുന്നില്‍ ഗതാഗത നിയന്ത്രണം. പടിഞ്ഞാറേ തുരങ്കുമുഖത്ത് പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.കഴിഞ്ഞ ആഴ്ചയിലാണ് കുതിരാന്‍ തുരങ്കത്തില്‍ ഏതാണ്ട് 60 മീറ്റര്‍ മുകളിലായി മണ്ണിടിഞ്ഞു വീണത്. ജില്ലാ കളക്ടറും എംഎല്‍എയും മന്ത്രിയും അടക്കം പ്രദേശത്ത് സന്ദര്‍ശനം നടത്തി പരിശോധനയ്ക്ക് ഉത്തരവിടുകയായിരുന്നു. കഴിഞ്ഞദിവസം ജിയോളജി വകുപ്പ് തുരങ്കത്തിന് മുകളില്‍ പരിശോധന നടത്തിയപ്പോള്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു.അപകടകരമായ രീതിയിലാണ് തുരങ്കത്തിന് മുകളില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ തൃശൂരില്‍ നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന തുരങ്കമുഖത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണ്ണിടിച്ചില്‍ ഭീഷണി ഒഴിവാക്കാന്‍ മരങ്ങള്‍ മുറിച്ചും പാറക്കെട്ടുകള്‍ ബലപ്പെടുത്തിയും സംരക്ഷണം ഒരുക്കണമെന്നാണ് വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights