കോന്നിയിൽ എക്സ്-റേയും മരുന്നും മാറിനൽകിയ സംഭവം; വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: പത്തനംതിട്ട കോന്നിയിൽ എക്സ്-റേയും മരുന്നും മാറിനൽകിയ സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം. കോന്നി മെഡിക്കൽ കോളജ് സൂപ്രണ്ടിനാണ് മന്ത്രി കെ മുരളീധരൻ നിർദേശം നൽകിയത്. 16 വയസ്സുകാരിക്ക് 88 വയസ്സുകാരിയുടെ എക്സറേയാണ് കഴിഞ്ഞ പതിനാലാം തീയതി മാറി നൽകിയത്. പ്രാഥമിക അന്വേഷണം നടത്തി കോന്നി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡിഎംഇയ്ക്ക് റിപ്പോർട്ട് നൽകി .തുടർനടപടികൾ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ തീരുമാനിക്കും.റേഡിയോളജി, പൾമനറി വകുപ്പുകളിലെ ഡോക്ടർമാരോട് സൂപ്രണ്ട് വിശദീകരണം തേടും. എക്സ്-റേ രോഗിക്ക് നൽകിയതിൽ കൗണ്ടറിലെ ജീവനക്കാർക്ക് വീഴ്ച സംഭവിച്ചിരിക്കാമെന്നും കോന്നി മെഡിക്കൽ കോളേജ് സൂപ്രണ്ട് പറയുന്നു. 16 വയസ്സുകാരിക്ക് മരുന്നുകൾ മാറി നൽകിയിട്ടില്ലെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് വ്യക്തമാക്കുന്നു. ശ്വാസം മുട്ടലിനുള്ള മരുന്നാണ് എഴുതിയത് നൽകിയത്. 16 വയസുകാരിക്ക് 88 വയസ്സുകാരിയുടെ എക്സറേയാണ് കഴിഞ്ഞ പതിനാലാം തീയതി മാറി നൽകിയത്. എക്സ്റേയും,എക്സ്റേ റിസൾട്ട് അനുസരിച്ച് മരുന്നും നൽകിയത് ശ്വാസംമുട്ടലിന് ചികിത്സയ്ക്ക് എത്തിയ രോഗിക്കായിരുന്നു.ഇക്കഴിഞ്ഞ 14-ാം തിയതിയാണ് പത്തനംതിട്ട കോന്നി കൂഴം സ്വദേശിനിയായ 16 വയസുകാരി ശ്വാസം മുട്ടലിനെ തുടർന്ന് കോന്നി മെഡിക്കൽ കോളജിലെത്തിയത്. എക്‌സ് റേയുടെ അടിസ്ഥാനത്തിൽ തന്നെ ഡോക്ടർ കുട്ടിക്ക് തുടർ ചികിത്സ നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മരുന്നുകളും മാറിയാണ് നൽകിയത്. മറ്റൊരു ആശുപത്രിയിലെത്തിയപ്പോഴാണ് എക്‌സ് റേ മാറിയതായി കുട്ടിയും കുടുംബവും തിരിച്ചറിയുന്നത്. കുടുംബം പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് ഉൾപ്പെടെ പരാതി സമർപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights