ചാലക്കുടി ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള നായരങ്ങാടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ വനിത കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്കൂളിൽ താമസിച്ച് ജോലി ചെയ്യാൻ താല്പര്യമുള്ള വനിത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. മെയ് 18 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം.
നിശ്ചിത ട്രേഡിൽ ലഭിച്ച ടെക്നിക്കൽ ഹയർ സെക്കണ്ടറി ലീവിംഗ് സർട്ടിഫിക്കറ്റ് പരീക്ഷ / പത്താം തരവും നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് / കേരള എഞ്ചിനീയറിംഗ് / വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഹയർ സെക്കണ്ടറി സ്കൂൾ സർട്ടിഫിക്കറ്റ് കോഴ്സ് എന്നിവയിൽ നിശ്ചിത ട്രേഡിലുള്ള വിജയവും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അഭികാമ്യം. 19,950 രൂപയാണ് പ്രതിമാസ വേതനം .
അപേക്ഷയോടൊപ്പം ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസർ, ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, ചാലക്കുടി – 680307 എന്ന വിലാസത്തിൽ മെയ് 18 ന് മുമ്പ് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0480 2706100