കൽപ്പറ്റ:കേന്ദ്ര സർക്കാരിന്റെ 15 വർഷം കഴിഞ്ഞ വാഹനങ്ങൾ പൊളിക്കൽ നയം പിൻവലിക്കണമെന്നാവാശ്യപ്പെട്ട് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ ജില്ല കമ്മറ്റി കലക്ട്രേറ്റ് മാർച്ച് നടത്തി. കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ട് കേരള ജില്ല പ്രസിഡണ്ട് പി ആർ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ടി പി ദിനേശ് അധ്യക്ഷനായി. കള്ളടാക്സികളെ തടയാൻ കർശന നടപടി സ്വീകരിക്കുക,
റോഡ് വികസനത്തിന്റെ ഭാഗമായി നഷ്ടപ്പെടുന്ന പാർക്കിങ് കേന്ദ്രം പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു സമരം. പി എ അസീസ്, ബാബു ഷിജിൽകുമാർ, എ റിയാസ്, പി കെ അസീസ് എന്നിവർ സംസാരിച്ചു. കെ സുഗതൻ സ്വാഗതവും പി എം സന്തോഷ് കുമാർ നന്ദിയും പറഞ്ഞു
കലക്ട്രേറ്റ് മാർച്ച് നടത്തി
