കൽപ്പറ്റ : അഖിലേന്ത്യ ആദിവാസി കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഇന്ത്യൻ പാർലമെന്റിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നും ഇന്ത്യൻ രാഷ്ട്രപതി ദ്രൗർപതി മുർമുവിനെ ആദിവാസി ദളിത് വിഭാഗത്തിൽ പെട്ട ആളായതിന്റെ പേരിൽ താഴെപ്പെട്ടതിനാലും, അപമാനിച്ചതിലും, ഭാരതത്തിൽ ഉടനീളം നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി വയനാട് ജില്ലാ ആദിവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ വയനാട് ജില്ലാ കലക്ടറേറ്റ് പടിക്കൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണാ സമരം വയനാട് ജില്ലാ കോൺഗ്രസ് കമ്മറ്റി അധ്യക്ഷൻ എൻ.ഡി.അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. എ.ഐ.സി.സി.മെമ്പര്‍ പി.കെ.ജയലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി.
ആദിവാസി കോണ്‍ഗ്രസ് കളക്ട്രേറ്റ് മാര്‍ച്ച് നടത്തി
