റവന്യു വകുപ്പ് സേവനങ്ങള്‍ ഏറ്റവും ലളിവും വേഗത്തിലുമാക്കുന്നതിനായി രൂപീകരിക്കപ്പെട്ട വില്ലേജ് തല ജനകീയ സമിതികള്‍ ശാക്തീകരിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന് പറഞ്ഞു. റവന്യു വകുപ്പുമായി ബന്ധപ്പെട്ട എല്ലാ പരാതികളും ജനകീയ സമിതിയെ പൊതുജനങ്ങള്‍ക്ക് അറിയിക്കാം.
വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ ഇക്കാര്യങ്ങളും ജനകീയ സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്താം. സംസ്ഥാനത്ത് വില്ലേജ് ഓഫീസ് മുതല്‍ സെക്രട്ടറിയേറ്റ് വരെയുള്ള ഓഫീസുകള്‍ നവംബര്‍ ഒന്നുമുതല്‍ സാങ്കേതികമായി ബന്ധിപ്പിക്കുകയാണ്. സമ്പൂര്‍ണ്ണമായി ഡിജിറ്റില്‍ ശൃംഖല വഴി ഒന്നിപ്പിക്കുന്നത് വഴി സേവനങ്ങള്‍ക്കായുള്ള ജനങ്ങളുടെ കാത്തിരിപ്പ് അവസാനിക്കും.
ഓരോരുത്തരുടെയും ഭൂമിയുടെ രേഖകള്‍ ഡിജിറ്റലാവുന്നതോടെ ഭൂമിയുടെ ഉടമസ്ഥാവകാശവും കൈമാറ്റവുമെല്ലാം സുതാര്യമാകും.
സബ്കളക്ടറുടെ പുതിയ ക്യാമ്പ് ഓഫീസ്, കളക്ടറേറ്റ് ഐ.പി.ബേസ്ഡ് ഇന്റര്‍കോം, ലാന് നെറ്റ്വര്‍ക്ക്, അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എ യുടെ പ്രത്യേക വികസന നിധിയില്‍ നിന്നും വില്ലേജ് ഓഫീസുകള്‍ക്ക് അനുവദിച്ച ഇലക്ട്രോണിക് ഉപകരണങ്ങളുടെ വിതരണം, കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ ഹൈബ്രിഡ് വിഡിയോ കോണ്‍ഫറന്‍സിങ്ങ് സിസ്റ്റം എന്നിവയുടെ ഉദ്ഘാടനം ചടങ്ങില്‍ മന്ത്രി കെ. രാജന് നിര്‍വ്വഹിച്ചു.
വിവിധ പുരസ്കാരങ്ങളും സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു.
അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്, കല്‍പ്പറ്റ നഗരസഭാ ചെയര്മാന് മുജീബ് കേയംതൊടി, ഡിവിഷന് കൗണ്‍സിലര്‍ ടി. മണി, എ.ഡി.എം. എന്‍.ഐ.ഷാജു, സബ്കളക്ടര്‍ ആര്. ശ്രീലക്ഷ്മി, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് മുണ്ടിവീക്കം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു. മുണ്ടിനീര്, മുണ്ടിവീക്കം എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ രോഗം മിക്സോ വൈറസ് പരോറ്റിഡൈറ്റിസ് എന്ന വൈറസ് മൂലമാണ് ഉണ്ടാകുന്നത്. അഞ്ച് മുതല്‍ 15 […]
ദുരൂഹതയും കൗതുകവും ഒരുപോലെ ഉണര്‍ത്തി കൊച്ചി നഗരത്തിലെ പൊതുഇടങ്ങളില്‍ ഗ്രാഫിറ്റി രചനകള്‍ വ്യാപകമാകുന്നു. നഗരത്തിലെ ദിശാ ബോര്‍ഡുകളെ പോലും വികൃതമാക്കും വിധം രാത്രിയുടെ മറവില്‍ പ്രത്യക്ഷപ്പെടുന്ന വരകളെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പൊലീസിനെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് മരട് നഗരസഭ. ആരാണ് ഈ […]
സ്വകാര്യ ട്യൂഷൻ സെന്ററിന് സമീപം 2 സ്കൂളുകളിലെ വിദ്യാർഥികൾ ഏറ്റുമുട്ടി. പത്താംക്ലാസുകാരന്റെ നില അതീവ ഗുരുതരം. നൃത്തം ചെയ്തപ്പോൾ പാട്ട് നിന്നതിനു പിന്നാലെ തുടങ്ങിയ തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. സംഭവത്തിൽ എംജെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയും താമരശ്ശേരി ചുങ്കം പാലോറക്കുന്ന് […]