മട്ടന്‍ ബിരിയാണിക്കൊപ്പം ചിക്കന്‍ ബിരിയാണി ഫ്രീ: ഉദ്ഘാടന ദിവസം കടപൂട്ടിച്ച് കളക്ടര്‍

Advertisements
Advertisements

ബിരിയാണി ഓഫര്‍ കേട്ട് കടയ്ക്കുമുന്നില്‍ ആളുകള്‍ തടിച്ചുകൂടുകയായിരുന്നു. പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും അടക്കം നൂറു കണക്കിന് പേരാണ് വെയിലത്ത് നിന്നത്. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതനായി പലതരം ഓഫറുകള്‍ കടയുടമകള്‍ മുന്നോട്ട് കൊണ്ടുവരാറുണ്ട്. ഹോട്ടലുകളാവുമ്പോള്‍ ചിലപ്പോള്‍ ബിരിയാണി ഫ്രീയായി നല്‍കും. ചിലപ്പോള്‍ അണ്‍ലിമിറ്റഡ് ബിരിയാണി നല്‍കും. അത്തരത്തില്‍ കടയുടെ ഉദ്ഘാടന ദിവസം ഇതുപോലെയൊരു ഓഫറുമായി മുന്നോട്ട് വന്നതായിരുന്നു തമിഴ്‌നാട്ടിലെ ഒരു ഹോട്ടല്‍ ഉടമ. എന്നാല്‍ ജനപ്രീയ ബിരിയാണിക്കട ഉദ്ഘാടന ദിവസം തന്നെ പൂട്ടിച്ച് ജില്ലാ കളക്ടര്‍ രംഗത്തെത്തിയതോടെ ആകെ കെണിയില്‍ അകപ്പെട്ടിരിക്കുകയാണ് ഹോട്ടലുകാര്‍.

Advertisements

തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ ചിറ്റൂരില്‍ ആണ് രസകരമായ ഈ സംഭവം. പുതിയ ഹോട്ടലിന്റെ ഉദ്ഘാടനത്തിന് ബിരിയാണി ഓഫറാക്കി വെച്ചു. ഒരു മട്ടന്‍ ബിരിയാണി വാങ്ങിയാല്‍ ഒരു ചിക്കന്‍ ബിരിയാണി ഫ്രീ എന്നായിരുന്നു പരസ്യം. ഈ ഉദ്ഘാടന ഓഫര്‍ നാട്ടിലാകെ പാട്ടായി. കേട്ടവര്‍ കേട്ടവര്‍ കടയ്ക്ക്മുന്നിലേക്ക് ഓടി. ബിരിയാണി ഓഫര്‍ കേട്ട് കടയ്ക്കുമുന്നില്‍ ആളുകള്‍ തടിച്ചുകൂടുകയായിരുന്നു. പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും അടക്കം നൂറു കണക്കിന് പേരാണ് വെയിലത്ത് നിന്നത്.

എന്നാല്‍ ഇതിനെ തുടര്‍ന്ന് ഗതാഗതകുരുക്ക് ഉണ്ടാകുകയും ഗതാഗത്താകുരുക്കില്‍ കലക്ടറുടെ കാര്‍പെട്ടത്തോടെ ബിരിയാണി ഓഫറിന് ആന്റി ക്ലൈമാക്‌സ് ആവുകയായിരുന്നു. ഇതു ശ്രദ്ധയില്‍ പെട്ട കളക്ടര്‍ പൊരിവെയിലത്തു നിര്‍ത്തിയതിനു കടയുടമയെ ശകാരിക്കുകയും ചെയ്തു. അതിനിടെ, കടക്ക് നഗരസഭയുട ലൈസന്‍സ് ഇല്ലെന്നെ വിവരവും പിന്നാലെ എത്തി. അതോടെ ഉദ്ഘാടന ബിരിയാണിയുടെ ചൂടാറും മുന്‍പേ കടയ്ക്ക് പൂട്ട് വീണു. ബിരിയാണി കാത്തുനിന്നവരാകട്ടെ നിരാശയോടെ വീട്ടിലേക്ക് മടങ്ങപോകണ്ട അവസ്ഥയിലുമായി.

Advertisements
Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights