ഡല്‍ഹിയില്‍ ശക്തമായ മഴ തുടരുന്നു. യമുനയിലെ ജലനിരപ്പ് 206.7 മീറ്ററായി ഉയര്‍ന്നു. ഹത്‌നികുണ്ഡ് അണക്കെട്ടില്‍ നിന്ന് കൂടുതല്‍ ജലം നദിയിലേക്ക് ഒഴുക്കിയതാണ് ജലനിരപ്പ് ഉയരാന്‍ കാരണം.
ഇതോടെ രാജ്യതലസ്ഥാനം വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിലായി. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ സ്ഥാപിക്കുന്നവരെ ഇതിനോടകം തന്നെ മാറ്റിപ്പാര്‍പ്പിച്ചു. ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും മഴ ശക്തമായതോടെയാണ് യമുനാനദിയിലെ ജലനിരപ്പ് ഉയര്‍ന്നത്. രണ്ടാഴ്ച മുമ്പുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഇരുപതാനായിരത്തോളം പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ്.