റഹ്‌മാന്റെ ‘സമാറ’റിലീസിന് ഒരുങ്ങുന്നു.ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി.ഓഗസ്റ്റ് നാലിന് മാജിക് ഫ്രെയിംസ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കും. സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ക്രൈം ത്രില്ലറാണ് സിനിമ. റഹ്‌മാന്‍, ഭരത്,ബിനോജ് വില്ല്യ, സഞ്ജന ദിപു തുടങ്ങിയ താരങ്ങളാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നവാഗതനായ ചാള്‍സ് ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമൊരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ്.
ഫോറന്‍സിക് ആധാരമാക്കിയുള്ള ഒരു കഥയാണ് സിനിമ പറയുന്നത്. ഈ ബഹുഭാഷാ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. രാഹുല്‍ മാധവ്, ബിനോജ് വില്ല്യ, വീര്‍ ആര്യന്‍, ശബരീഷ് വര്‍മ്മ, ബില്ലി, വിവിയ, നീത് ചൗധരി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.പീകോക്ക് ആര്‍ട്ട് ഹൗസിന്റെ ബാനറില്‍ എം കെ സുഭാകരന്‍, അനുജ് വര്‍ഗ്ഗീസ് വില്ല്യാടത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.