പോലീസ് ഉദ്യോഗസ്ഥരുടെ വൈറല്‍ പാചക വീഡിയോ; വിശദീകരണം തേടി ഐജി

Advertisements
Advertisements

പോലീസ് ഉദ്യോഗസ്ഥരുടെ വൈറല്‍ പാചക വീഡിയോയില്‍ ദക്ഷിണ മേഖലാ ഐജി വിശദീകരണം തേടി. ജില്ലാ പോലീസ് മേധാവിയോടാണ് റിപ്പോര്‍ട്ട് തേടിയത്. ഡ്യൂട്ടിസമയത്ത് പാചകം ചെയ്തതിലും, വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചതിലും അച്ചടക്കം ലംഘനമുണ്ടോയെന്ന് പരിശോധിക്കാനാണ് നിര്‍ദേശം.

Advertisements

രണ്ടാഴ്ച മുമ്പാണ് പത്തനംതിട്ട ഇലവുംതിട്ട പോലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കപ്പയും ചിക്കന്‍കറിയും തയ്യാറാക്കിയത്. സ്റ്റേഷനിലുള്ളവര്‍ ചേര്‍ന്ന് കപ്പയും ചിക്കന്‍ കറിയും തയ്യാറാക്കുന്നതും ഇലയില്‍ വിളമ്പി കഴിക്കുന്നതുമായ വീഡിയോ കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

ഇലവുംതിട്ട ചന്തയില്‍ചെന്ന് ചിക്കന്‍ വാങ്ങിക്കൊണ്ടുവന്ന് തയ്യാറാക്കുന്നതും കപ്പ വേവിക്കുന്നതും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ കാണാം. അങ്കമാലി ഡയറീസ് എന്ന സിനിമയിലെ പാട്ടിനൊപ്പമുള്ള വീഡിയോ 85 ലക്ഷത്തോളം പേരാണ് ഇതിനോടകം കണ്ടത്. സംഭവത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights