ഭോപാൽ : വില കത്തിക്കയറുന്നതിനിടെ മധ്യപ്രദേശിലെ ഷാഹ്ദോളിൽ പാചകത്തിന് രണ്ട് തക്കാളിയെടുത്ത ഭർത്താവിനോട് പിണങ്ങി ഭാര്യ വീടുവിട്ടു. ചെറു ഭക്ഷണശാല നടത്തുന്ന സന്ദീപ് ബർമൻ തന്നോട് ചോദിക്കാതെ രണ്ട് തക്കാളി കറിക്കെടുത്തതാണ് ഭാര്യ ആരതിയെ പ്രകോപിപ്പിച്ചത്. ഇരുവരും തമ്മിൽ തർക്കം രൂക്ഷമായതോടെ മകളെയുമെടുത്ത് ആരതി വീടുവിട്ടുപോയി. ഭാര്യയെ കാണാനില്ലെന്ന സന്ദീപിന്റെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് അവരെ സഹോദരിയുടെ വീട്ടിൽ കണ്ടെത്തി.
പാചകത്തിന് ഭർത്താവ് 2 തക്കാളിയെടുത്തു; ഭാര്യ പിണങ്ങിപ്പോയി
