തായ്‌ലൻഡിൽ, ഗണപതിയെ ഭാഗ്യത്തിന്റെയും വിജയത്തിന്റെയും ദൈവമായാണ് ആരാധിക്കുന്നത് .കല, വിദ്യാഭ്യാസം, വ്യാപാരം ഏത് മേഖലയിലായാലും തായ് ജനത വിഘ്നേശ്വരനെ സ്തുതിക്കാറുമുണ്ട് . അതുകൊണ്ട് തന്നെ ഈ ലോകത്തിലെ ഏറ്റവും ഉയരമേറിയ മഹാഗണപതി പ്രതിമയും തായ് ലാൻഡിൽ തന്നെ .
ചാച്ചോങ്‌സാവോയിൽ 2012-ൽ നിർമ്മിച്ചതാണ് ഈ ഗണേശ പ്രതിമ . ഈ വെങ്കല ഗണേശ പ്രതിമയുടെ നിർമ്മാണം 2008-ൽ ആരംഭിച്ച് 2012-ൽ പൂർത്തീകരിച്ചു. 39 മീറ്റർ (ഏതാണ്ട് 128 അടി) ഉയരമുള്ള പ്രതിമയാണിത് . ഏകദേശം 14 നിലകളുള്ള കെട്ടിടത്തിനു തുല്യമാണിതിന്റെ ഉയരം .
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗണപതി പ്രതിമയാണിത്. ഇതിന് 4 കൈകളുണ്ട്. മാമ്പഴവും , കരിമ്പും, വാഴപ്പഴവും, പിടിച്ചിരിക്കുന്ന ഗണേശ വിഗ്രമാണിത് . ചാച്ചോങ്‌സാവോയിലെ ഖ്‌ലോങ് ഖുയാൻ ജില്ലയിൽ 40,000 ചതുരശ്ര മീറ്റർ സ്ഥലത്താണ് ഈ പ്രതിമ നിർമ്മിച്ചിരിക്കുന്നത്
ബ്രാഹ്മണമതം തെക്കുകിഴക്കൻ ഏഷ്യയിലേക്ക് വ്യാപിച്ച കാലഘട്ടത്തിലാണ് തായ്‌ലൻഡിലെ ഗണേശ ആരാധന ഉടലെടുത്തത്. അന്നുമുതൽ, അറിവിന്റെയും ജ്ഞാനത്തിന്റെയും ദൈവമായി തായ്ജനത ഗണപതിയെ ആരാധിക്കുന്നു. തായ്‌ലൻഡ് ജനതയുടെ ഗണേശ ഭഗവാനിലുള്ള വിശ്വാസം ഭൂതകാലം മുതൽ ഇന്നുവരെ വർധിച്ചിരിക്കുകയാണെന്നാണ് സോഷ്യൽ മീഡിയ പോസ്റ്റുകളിൽ വ്യക്തമാക്കുന്നത് . ചാച്ചോങ്‌സാവോ, തായ്‌ലൻഡിലെ പ്രധാന തീർഥാടന കേന്ദ്രമാണ്. കൂടാതെ, ചച്ചോങ്‌സാവോയിലെ പ്രാദേശിക ചരിത്ര മ്യൂസിയത്തിന്റെ കേന്ദ്രം കൂടിയാണ് ഖ്‌ലോങ് ഖുയാൻ