37 വര്‍ഷംമുന്‍പ് സ്വിറ്റ്‌സര്‍ലന്‍ഡിലെ ആല്‍പ്‌സ് പര്‍വതനിരകളില്‍ കാണാതായ പര്‍വതാരോഹകന്റെ മൃതദേഹം കണ്ടെത്തി. ഇക്കഴിഞ്ഞ ജൂലായ് 12-ന് ചില പര്‍വതാരോഹകരാണ് മൃതദേഹം കണ്ടത്. മലനിരകളിലെഹിമാനി ഉരുകിയതോടെയാണ് മൃതദേഹം പുറത്തെത്തിയത്.ഡി.എന്‍.എ. പരിശോധനയില്‍, 1986 സെപ്റ്റംബറില്‍ കാണാതായ ജര്‍മന്‍ സ്വദേശിയായ പര്‍വതാരോഹകന്റെ മൃതദേഹമാണിതെന്ന് തിരിച്ചറിഞ്ഞു.
The remains of a German mountain climber who disappeared while hiking along a glacier near Switzerland's iconic Matterhorn mountain in 1986 were recovered, as melting glaciers lead to the reemergence of bodies and objects thought to be long-lost https://t.co/o6Tjn8yV1o pic.twitter.com/PqGo1qnsF9
— Reuters (@Reuters) July 27, 2023
സ്വറ്റ്‌സര്‍ലന്‍ഡിലെ സെര്‍മറ്റിലെ തിയോഡുള്‍ ഹിമാനിയില്‍വെച്ചാണ് പര്‍വതാരോഹകര്‍ മൃതദേഹം കണ്ടത്. മൃതദേഹാവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി സിയോണിലെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്നാണ് 1986-ല്‍ പര്‍വതാരോഹണത്തിനിടെ കാണാതായ 38-കാരന്റെ മൃതദേഹമാണിതെന്ന് മനസ്സിലായത്. അന്ന് മല കയറിപ്പോയ ഇദ്ദേഹം പിന്നീട് തിരിച്ചുവന്നിരുന്നില്ല.
മരിച്ചയാളെക്കുറിച്ചോ മരണകാരണം സംബന്ധിച്ചോ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇദ്ദേഹം മലകയറാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന പാദരക്ഷയുടെയും മഞ്ഞില്‍നിന്ന് കയറാന്‍ സഹായിക്കുന്ന ഉപകരണത്തിന്റെയും ചിത്രം പുറത്തുവിട്ടിട്ടുണ്ട്.
ആല്‍പ്സ് പര്‍വതനിരകളിലെ പല ഹിമാനികളില്‍നിന്നും മിക്കവാറും എല്ലാ വേനല്‍ക്കാലത്തും വര്‍ഷങ്ങള്‍ക്കുമുന്‍പ് കാണാതായ മനുഷ്യരുടെ ശരീരവും വസ്തുക്കളും കണ്ടെത്താറുണ്ട്. മഞ്ഞ് ഉരുകുന്നതോടെയാണ് ഇത് സാധ്യമാവുന്നത്.