സിനിമ പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘കണ്ണൂര്‍ സ്‌ക്വാഡ്’. ജോലികളെല്ലാം പൂര്‍ത്തിയാക്കി ഈ മാസം തന്നെ സിനിമ തിയറ്ററുകളില്‍ എത്തും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.സെപ്റ്റംബര്‍ 28 നാണ് റിലീസ് എന്നാണ് കേള്‍ക്കുന്നത്.മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 7ന് ടീസര്‍ പുറത്തു വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കാതല്‍ എന്നീ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രം കൂടിയായതിനാല്‍ പ്രതീക്ഷകള്‍ വലുതാണ്. നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് കഥ എഴുതിയിരിക്കുന്നത് മുഹമ്മദ് ഷാഫിയാണ്. തിരക്കഥ ഒരുക്കുവാന്‍ അദ്ദേഹത്തിന് ഒപ്പം റോണി ഡേവിഡ് രാജും ചേര്‍ന്നു.
അമിത് ചക്കാലയ്ക്കല്‍, ഷറഫുദ്ദീന്‍, അസീസ് നെടുമങ്ങാട് തുടങ്ങിയ താരങ്ങളും സിനിമയിലുണ്ട്.ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.