ഉത്തരാഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ മറക്കാഷ് നഗര മേഖലയിലുണ്ടായ ഭൂകമ്പത്തിൽ മരണം 1037 കടന്നതായി ഔദ്യോഗിക മാധ്യമങ്ങൾ അറിയിച്ചു. 1000ലേറെ പേർക്കാണ് പരിക്കേറ്റത്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വെള്ളിയാഴ്ച രാത്രിയാണ് ഉണ്ടായത്. മൊറോക്കോക്ക് പിന്തുണയും സഹായവും വാഗ്ദാനം ചെയ്ത് വിവിധ രാഷ്ട്രങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ലോകനേതാക്കൾ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി. ആറ് പതിറ്റാണ്ടിനിടെ മൊറോക്കോ നേരിട്ട ഏറ്റവും വലിയ ദുരന്തമാണിത്.
മൊറോക്കോയിലെ വലിയ നാലാമത്തെ നഗരമായ മറക്കാഷിൽ കനത്ത നാശമാണ് സംഭവിച്ചത്. യുനെയ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ പ്രാചീന നഗരത്തിലെ ചില കെട്ടിടങ്ങൾ തകർന്നതായും റിപ്പോർട്ടുകളുണ്ട്.
This is the moment a magnitude 6.8 earthquake struck Morocco killing hundreds of people and destroying buildings, forcing terrified residents onto the streets ⤵️ pic.twitter.com/zbhxyHvA8z
— Al Jazeera English (@AJEnglish) September 9, 2023