ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിനെ തട്ടിക്കൊണ്ടുപോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കപില്‍ ദേവിന്റെ കൈകള്‍ പിന്നില്‍ കെട്ടി രണ്ട് പേര്‍ ചേര്‍ന്ന് നിര്‍ബന്ധപൂര്‍വം നടത്തികൊണ്ടുപോകുന്നതാണ് വീഡിയോയിലുള്ളത്. വീഡിയോയുടെ യഥാര്‍ത്ഥ വസ്തുത ഇതുവരെ പുറത്തുവന്നിട്ടില്ല.
അതിനിടെ വീഡിയോ പങ്കുവെച്ച് ഇതിന് പിന്നിലെ യാഥാര്‍ത്ഥ്യം തിരക്കി ഗൗതം ഗംഭീര്‍ രംഗത്തുവന്നു. ഇത് യഥാര്‍ത്ഥ കപില്‍ ദേവ് അല്ലെന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം സുഖമായി ഇരിക്കുന്നുവെന്നാണ് കരുതുന്നതെന്നും ഗംഭീര്‍ എക്‌സില്‍ കുറിച്ചു.
പരസ്യ ചിത്രീകരണത്തിന്റെ ഭാഗമായുള്ള വീഡിയോ ആണ് ഇതെന്നാണ് കരുതുന്നത്. എന്നിരുന്നാലും കപിലിനെ പോലുള്ള ഒരാളുടെ വീഡിയോ ഇത്തരത്തില്‍ പ്രചരിക്കപ്പെടുന്നതിനെയിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. കാഴ്ചക്കാരെ കൂട്ടാനുള്ള പരസ്യ തന്ത്രമാണിതെന്നാണ് വിമര്‍ശകര്‍ പറയുന്നത്.
കപിലിനെ രണ്ട് പേര്‍ ചേര്‍ന്ന് കൈകള്‍ പിന്നിലേക്ക് കെട്ടി വായില്‍ തുണികൊണ്ട് കെട്ടി ഒരു ഗോഡൗണ്‍ പോലെയുള്ള സ്ഥലത്തേക്ക് നടത്തിക്കൊണ്ടുപോകുന്നതാണ് 07 സെക്കന്‍ഡുള്ള വീഡിയോ.
പ്രചാരണം
ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മഹാനായ താരങ്ങളിലൊരാളും ലോക ക്രിക്കറ്റിലെ ഇതിഹാസ ഓള്‍റൗണ്ടര്‍മാരില്‍ ഒരാളുമാണ് കപില്‍ ദേവ്. 1983ല്‍ ടീം ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് നേടിത്തന്ന നായകന്‍ കൂടിയാണ് കപില്‍. രാജ്യത്തെ വലിയ സെലിബ്രിറ്റികളില്‍ ഒരാളായ കപിലിന്‍റെ പേടിപ്പെടുത്തുന്ന വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ കറങ്ങുന്നത്. കൈകള്‍ ബന്ധിക്കുകയും വായപൊത്തുകയും ചെയ്‌ത ശേഷം കപില്‍ ദേവിനെ രണ്ടാളുകള്‍ ചേര്‍ന്ന് പിടിച്ചുകൊണ്ട് പോകുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിന്‍റെ ഒരു ട്വീറ്റും ചര്‍ച്ചയായി. ആര്‍ക്കെങ്കിലും ഈ വീഡിയോ ലഭിച്ചോ? ഇത് ശരിക്കും കപില്‍ ദേവ് അല്ല എന്ന് പ്രതീക്ഷിക്കുന്നു. കപില്‍ പാജി സുഖമായിരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു എന്നുമായിരുന്നു വീഡിയോ സഹിതം ഗംഭീര്‍ ട്വീറ്റില്‍ കുറിച്ചത്.
ഗംഭീറിന്‍റെ ട്വീറ്റ്
Anyone else received this clip, too? Hope it’s not actually @therealkapildev ????and that Kapil Paaji is fine! pic.twitter.com/KsIV33Dbmp
— Gautam Gambhir (@GautamGambhir) September 25, 2023
വസ്‌തുത
വീഡിയോയിലുള്ളത് കപില്‍ ദേവ് ആണെന്ന് ആദ്യ കാഴ്‌ചയില്‍ തന്നെ ഉറപ്പായി. എന്നാല്‍ ഇതൊരു പരസ്യ ചിത്രത്തിന്‍റെ ഷൂട്ടിംഗില്‍ നിന്നുള്ള ഭാഗമാണ് എന്ന സൂചനകള്‍ ട്വിറ്ററില്‍ പലരും പങ്കുവെച്ചിട്ടുള്ളതായി കാണാം. ഡിസ്‌നി+ഹോട്‌സ്റ്റാര്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പിനായി ഒരുക്കിയ പ്രൊമോയിലാണ് കപില്‍ ദേവിനെ തട്ടിക്കൊണ്ട് പോകുന്നതും ബന്ധിയാക്കുന്നതായുമുള്ള രംഗമുള്ളത്. ഗംഭീര്‍ എക്‌സില്‍ പങ്കുവെച്ച ആ വീഡിയോ ചുവടെ. കപിലിനെ തട്ടിക്കൊണ്ടുപോയി എന്ന പ്രചാരണം വസ്‌തുതാ വിരുദ്ധമാണ് എന്ന് ഇതോടെ വ്യക്തം
Areh @therealkapildev paaji well played! Acting ka World Cup ???? bhi aap hi jeetoge! Ab hamesha yaad rahega ki ICC Men's Cricket World Cup is free on @DisneyPlusHS mobile pic.twitter.com/755RVcpCgG
— Gautam Gambhir (@GautamGambhir) September 26, 2023