അവധിക്ക് വീട് പൂട്ടി യാത്ര പോകുന്നവർക്ക് സുരക്ഷ; ‘പോല്‍-ആപ്പി’ൽ അറിയിച്ചാൽ മതിയെന്ന് പൊലീസ്

Advertisements
Advertisements

ഓണാവധിക്കാലത്ത് അടക്കം വീട് പൂട്ടി യാത്ര പോകുന്നവർക്ക് സുരക്ഷ ഒരുക്കാൻ കേരള പോലീസ്. വിവരം അറിയിക്കാൻ പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ ‘പോല്‍-ആപ്’ വഴി സൗകര്യമൊരുക്കി. വീട് സ്ഥിതി ചെയ്യുന്ന മേഖലയിൽ പ്രത്യേക നിരീക്ഷണം നടത്തുമെന്നു പൊലീസ് അറിയിച്ചു.

Advertisements

റജിസ്റ്റർ ചെയ്യേണ്ടത് ഇങ്ങനെ

–പോൽ-ആപ് (Pol App) ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്തശേഷം സർവീസസ് എന്ന വിഭാഗത്തിലെ ‘Locked House Information’ സൗകര്യം വിനിയോഗിക്കുകയാണ് വേണ്ടത്.

Advertisements

–ഏഴു ദിവസം മുമ്പ് വരെ വിവരം പൊലീസിനെ അറിയിക്കാം. പരമാവധി 14 ദിവസം വരെ വീടും പരിസരവും പൊലീസ് നിരീക്ഷിക്കും.

–യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയൽവാസികളുടെയോ പേരും ഫോൺ നമ്പറും എന്നിവ ആപ്പിൽ നൽകണം.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!