ഗൂഗിള്‍ മാപ്പ് വഴിതെറ്റിച്ച കഥ പലതവണ ട്രോളുകളായും അല്ലാതേയും നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഈ കഥ വ്യത്യസ്തമാണ്. മകളുടെ ഒമ്പതാം പിറന്നാളാഘോഷിച്ച ശേഷം തന്റെ പ്രിയപ്പെട്ട ജീപ്പ് ഗ്ലാഡിയേറ്ററില്‍ പുറത്തേക്ക് പോയതാണ് ഫിലിപ് പാക്‌സണ്‍. നോര്‍ത്ത് കരോലിനയിലെ ഹിക്കറിയില്‍ താമസക്കാരനായ ഫിലിപ്പ് അന്ന് തനിക്ക് പോകാനുള്ള ഇടത്തേക്ക് അതുവരെ പോയിട്ടില്ലാത്ത, അധികം പരിചിതമല്ലാത്ത ഒരു വഴിയാണ് തിരഞ്ഞെടുത്തത്.
എന്നാല്‍ സമയം വൈകിയും ഫിലിപ്പിനെ കാണാതായതോടെ അന്വേഷിച്ചിറങ്ങിയവര്‍ക്ക് കുറച്ചകലെ സ്‌നോ ക്രീക്ക് പാലത്തില്‍ നിന്നും തലകീഴായി മറിഞ്ഞ് തകര്‍ന്ന നിലയിലുള്ള ജീപ്പിനെയും ജീവന്‍ നഷ്ടപ്പെട്ട ഫിലിപ്പിനെയുമാണ് കണ്ടെത്താനായത്. ഫിലിപ്പിന്റെ ഫോണില്‍ അപ്പോഴും ഗൂഗിള്‍ മാപ്പ് സജീവമായിരുന്നു.