ചിത്രങ്ങൾക്ക് 500 രൂപ, വീഡിയോക്ക് 1500; 15 കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ഇൻസ്റ്റ വഴി വിറ്റ ദമ്പതികൾ അറസ്റ്റിൽ

Advertisements
Advertisements

കൊല്ലം കുളത്തൂപ്പുഴയിൽ 15 കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി വിറ്റ ദമ്പതികൾ പിടിയിൽ. കുളത്തൂപ്പുഴ കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു (31), ഭാര്യ സ്വീറ്റി (20)എന്നിവരാണ് പിടിയിലായത്. പതിനഞ്ചുകാരിയായ വിദ്യാര്‍ഥിനിയെ ട്യൂഷന്‍ എടുക്കാന്‍ എന്ന വ്യാജേന വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു ഇയാൾ. പിന്നീട് പീഡന ദൃശ്യങ്ങള്‍ ഭാര്യയെ ഉപയോഗിച്ച് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു ഇന്‍സ്റ്റാഗ്രാം വഴി ഷെയര്‍ ചെയ്യുകയായിരുന്നു.

Advertisements

ആവശ്യക്കാര്‍ക്ക് മുന്‍‌കൂര്‍ പണം നല്‍കി ഇന്‍സ്റ്റഗ്രാം വഴി അയച്ചു നൽകുന്നതാണ് ഇവരുടെ പതിവ്. നിരവധി പേരാണ് ഇവരിൽ നിന്ന് പീഡന ദൃശ്യങ്ങൾ വാങ്ങിയിട്ടുള്ളത്. ഫോട്ടോക്ക് 50 രൂപമുതല്‍ അഞ്ഞൂറ് രൂപവരെയും ദൃശ്യങ്ങള്‍ക്ക് 1500 രൂപ വരെയും പ്രതികള്‍ ആവശ്യക്കാരില്‍ നിന്നും ഈടാക്കിയതായി പൊലീസ് പറയുന്നു.

ഈ വർഷം ആദ്യം മുതലാണ് പെൺകുട്ടി പീഡനത്തിനിരയായത്. 31 വയസുകാരനായ വിഷ്ണുവിനെ പെൺകുട്ടി പരിചയപ്പെടുന്നത് ഇൻസ്റ്റഗ്രാമിലൂടെയാണ്. സ്വന്തം ചിത്രങ്ങളും ദൃശ്യങ്ങളും പരസ്പരം അയച്ചു നൽകി സൗഹൃദം തുടങ്ങി. ചെങ്ങന്നൂർ സ്വദേശിയായ സ്വീറ്റിയെ വിവാഹം കഴിച്ചതിന് ശേഷവും വിഷ്ണു പെൺകുട്ടിയുമായുള്ള ബന്ധം തുടർന്നു. അടുപ്പം തുടരാൻ പെൺകുട്ടിയുടെ വീടിനു സമീപം വാടകയ്ക്ക് താമസം തുടങ്ങി. ബി.കോം കാരിയായ സ്വീറ്റിയെക്കൊണ്ട് ട്യൂഷൻ എടുപ്പിക്കാനെന്ന വ്യാജേന പെൺകുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ച് ലൈംഗിക പീഡനം തുടങ്ങി. ആദ്യം എതിർത്ത സ്വീറ്റി പിന്നീട് കൂട്ടുനിന്നു. ഭർത്താവുമൊന്നിച്ചിട്ടുള്ള പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റഗ്രാമിലുടെ ചിത്രങ്ങളും ദൃശ്യങ്ങളും ആവശ്യക്കാർക്കെത്തിക്കുകയായിരുന്നു. ഗൂഗിൾ പേ വഴി വിഷ്ണുവിന്റെ അക്കൗണ്ടിലേക്ക് പണം വാങ്ങിയായിരുന്നു കച്ചവടമെന്ന് പൊലീസ് പറയുന്നു.

Advertisements

ഇൻസ്റ്റഗ്രാം വഴി സ്വകാര്യ ദൃശ്യങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പെൺകുട്ടി ആദ്യം വിവരം അറിയിച്ചത് സഹപാഠിയെ ആയിരുന്നു. സഹപാഠി അധ്യാപികയേയും അധ്യാപിക ചൈൽഡ് ലൈനേയും അതുവഴി പൊലീസിലും പരാതി നൽകുകയായിരുന്നു. ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പെൺകുട്ടിയെക്കൊണ്ട് ചിത്രീകരിപ്പിച്ചെന്നായിരുന്നു പൊലീസിന് ആദ്യം കിട്ടിയ വിവരം. പെൺകുട്ടിയുടെ മൊഴിയെടുത്ത് കൂടുതൽ അന്വേഷിച്ചപ്പോഴാണ് ലൈംഗിക പീഡനത്തിന്റേയും ഓൺലൈൻ ദൃശ്യ വാണിഭത്തിന്റേയും ഞെട്ടിപ്പിക്കുന്ന കണ്ടെത്തലിലേക്ക് പൊലീസ് എത്തിയത്. പെൺകുട്ടിയുടെ ദൃശ്യങ്ങൾ പണം കൊടുത്ത് വാങ്ങിയവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ദൃശ്യങ്ങളെടുത്ത മൊബൈൽ ഫോൺ സൈബർ സെല്ലിന് കൈമാറി. അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ച് തുടർ നടപടിയുണ്ടാകും.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights