ദേവ് ജോഷി അഥവാ കുട്ടികളുടെ ഇഷ്ടതാരം ബാൽ വീർ ചന്ദ്രനിലേക്കുള്ള യാത്രയുടെ തയാറെടുപ്പിലാണ്. 2024-ൽ സ്‌പേസ് എക്‌സ് റോക്കറ്റിൽ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ഏഴ് ബഹിരാകാശ സഞ്ചാരികൾക്കൊപ്പം ചന്ദ്രനിൽ ഒരാഴ്ച ചിലവഴിക്കും
പുറത്തു വരുന്ന അപ്‌ഡേറ്റുകൾ അനുസരിച്ച് ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് സ്റ്റാർഷിപ്പ് പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ആറ് മാസം മുതൽ എട്ട് മാസം വരെ നീണ്ടു നിൽക്കുന്ന പരിശീലനത്തിന് ശേഷമായിരിക്കും ബഹിരാകാശ യാത്ര. പരിശീലനത്തിന്റെ ഭാഗമായി ഉടൻ ദേവ് ജോഷി യുഎസിലേക്ക് പുറപ്പെടും. എന്നാൽ യുഎസിലേക്കുള്ള യാത്രയുടെ ഷെഡ്യൂൾ ഇനിയും ലഭിച്ചിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു.
ബാൽവീർ ഷോ തനിക്ക് പ്രിയപ്പെട്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയിലൂടെയായിരുന്നു തന്റെ വളർച്ചയെന്നും മികച്ച പഠനാനുഭവമാണ് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 22-കാരനായ ദോവ് ജോഷി നിലവിൽ പരിശീലനത്തിന് വേണ്ടി തയാറെടുക്കുകയാണ്. ഇതിന് മുന്നോടിയായി ശരീരികമായി പൂർണ ആരോഗ്യം കൈവരിക്കേണ്ടതുണ്ട്. ഇതിനാൽ യോഗയും ആയോധന കലകളുമെല്ലാം പഠിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. യുഎസിലെ പരിശീലനത്തിനൊടുവിൽ ബഹിരാകാശ യാത്രികർ ശാരീരികമായും മാനസികമായും തയാറെടുക്കുമെന്ന് ഉറപ്പുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ചന്ദ്രയാൻ-3 വിജയിച്ചതോടെ കൂടുതൽ ആവേശത്തിലാണെന്നും ദേവ് ജോഷി പറഞ്ഞു.