ഗാസായില്‍ മരണ സംഖ്യ 2808;മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ സംവിധാനമില്ലെന്ന് യുഎന്‍

Advertisements
Advertisements

പത്താം ദിവസവും ഇസ്രയേല്‍-ഹമാസ് യുദ്ധം തുടരുമ്പോള്‍ ദുരിതം ഒഴിയാതെ ഗാസ. ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ മരിച്ചവരുടെ എണ്ണം 2,808 ആയി. പതിനൊന്ന് പലസ്തീന്‍ മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. 10,850 പേര്‍ക്ക് യുദ്ധത്തില്‍ പരിക്ക് ഏറ്റു. 3,500 ല്‍ അധികം ആളുകള്‍ ഗാസയിലെ ആശുപത്രികളില്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നതായി ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ സംവിധാനമില്ലെന്നും യു എന്‍ പറയുന്നു.

Advertisements

അതേസമയം ഗാസയിലേക്ക് മരുന്ന് വിതരണം നടത്താന്‍ ഇസ്രയേല്‍ സമ്മതിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും യുഎസ് പ്രതിരോധ സെക്രട്ടറി ആന്റണി ബ്ലിങ്കനും നടത്തിയ കൂടി കാഴ്ചയിലാണ് തീരുമാനം. ഗാസയിലേക്ക് മാനുഷിക ഇടനാഴിയൊരുക്കാനും റാഫാ അതിര്‍ത്തി തുറന്ന് നല്‍കാനുമുള്ള അമേരിക്കന്‍ ശ്രമങ്ങള്‍ പരാജയപ്പെട്ടു.

ഇന്നലെ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസ് നേതാവ് ഒസാമ മസീനിയെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ജറുസലേമിലേക്കും ടെല്‍ അവീവിലേക്കും ഹമാസ് മിസൈല്‍ ആക്രമണം നടത്തി. ഇസ്രയേല്‍ ജയിലുകളിലുള്ള 6,000 തടവുകാരെ വിട്ടയക്കണമെന്ന ആവശ്യവുമായി ഹമാസ് രംഗത്ത് എത്തി. 200 ല്‍ അധികം ആളുകളെ തങ്ങള്‍ ബന്ദികളാക്കിയിട്ടുണ്ടെന്നും ഇവരെ വിട്ടയക്കാന്‍ തയ്യാറാണെന്നും ഹമാസ് അറിയിച്ചു. ഉന്നത സൈനികോദ്യോഗസ്ഥരടക്കം തടവുകാരായി തങ്ങളുടെ പക്കലുണ്ടെന്നും ഹമാസ് വക്താവ് ഹാലീദ് മെഷാല്‍ അവകാശപ്പെട്ടു.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!