ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ‘തങ്കലാന്‍’.ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. സിനിമയില്‍ ഹോളിവുഡ് താരം ഡാനിയല്‍ കാല്‍റ്റാഗിറോണും അഭിനയിക്കുന്നുണ്ട്. അദ്ദേഹം തന്റെ ഭാഗത്തിന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കി.ഡബ്ബിംഗ് സെഷനില്‍ നിന്നുള്ള ഒരു ചിത്രം ഡാനിയല്‍ പങ്കുവെച്ചു. ‘തങ്കലാന്‍’ഗംഭീരമാണെന്ന് അദ്ദേഹം ഡബ്ബിങ് പൂര്‍ത്തിയാക്കിയ ശേഷം എഴുതിയത്.ഇത് ചിത്രത്തിന്റെ ആദ്യ റിവ്യൂ ആയി ആരാധകര്‍ കണക്കാക്കുന്നു, സിനിമ കാണാനായുള്ള കാത്തിരിപ്പിലാണ് അവര്‍
‘തങ്കലാന്‍’ ആദ്യ റിവ്യൂ, പ്രതീക്ഷയോടെ ആരാധകര്‍
