ഇലക്ട്രിക്ക് വാഹന ഡിസൈനിങ് സൗജന്യമായി പഠിക്കാം; തൊഴില്‍ പരിശീലനവുമായി അസാപ് കേരള

Advertisements
Advertisements

ഇലക്ട്രിക് വാഹനങ്ങളോടുള്ള പ്രിയം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മികച്ച തൊഴിലും, കരിയറും നേടാന്‍ സഹായിക്കുന്ന ഇലക്ട്രിക് വെഹിക്കിള്‍ പ്രൊഡക്റ്റ് ഡിസൈന്‍ എഞ്ചിനീയര്‍ കോഴ്സ് സൗജന്യമായി പഠിക്കാന്‍ അസാപ് കേരളയില്‍ അവസരം. തിരുവല്ല കുന്നന്താനം അസാപ് സ്‌കില്‍ പാര്‍ക്കിലെ ഇലക്ട്രിക്ക് വെഹിക്കിള്‍ സെന്ററില്‍ വെച്ചാണ് പരിശീലനം സംഘടിപ്പിക്കുന്നത്.

Advertisements

18 മുതല്‍ 45 വയസ്സ് വരെയുള്ളവര്‍ക്ക് ഈ സൗജന്യ കോഴ്‌സിന് അപേക്ഷിക്കാം. കോഴ്‌സിന്റെ 50% സീറ്റുകള്‍ പട്ടികജാതി വിഭാഗക്കാര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. അസാപ് കേരളയുടെ ഇലക്ട്രിക് വാഹനങ്ങളുടെ വിവിധ കോഴ്സുകള്‍ക്ക് വേണ്ടി സജ്ജമാക്കിയ മികച്ച ലാബ് സൗകര്യത്തോടെ ഈ കോഴ്‌സ് പഠിക്കാം.

കോഴ്‌സില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ ഫോണുമായി തിരുവല്ല മല്ലപ്പള്ളി റോഡില്‍ സ്ഥിതി ചെയ്യുന്ന അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെത്തി അഡ്മിഷന്‍ എടുക്കേണ്ടതാണ്. ക്ലാസുകള്‍ ഈ മാസം 20 മുതല്‍ തുടങ്ങും. ഓണ്‍ലൈനായും അപേക്ഷിക്കാം: https://link.asapcsp.in/evnow. കൂടുതല്‍ വിവരങ്ങള്‍ക്ക്: 96560 43142, 799 449 7989.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights