സംസ്ഥാന സര്‍ക്കാര്‍ ജലഗതാഗത വകുപ്പിലൂടെ നടപ്പാക്കിയിട്ടുള്ള ചെലവ് കുറഞ്ഞ, വിനോദസഞ്ചാര സംരംഭമാണ് വേഗ 2. അഞ്ച് മണിക്കൂര്‍ കൊണ്ട് 50 കിലോമീറ്റര്‍ ചുറ്റുന്ന ഒരു യാത്ര. പൊടിയും പുകയുമേല്ക്കാതെ ഇതുവരെ കാണാത്ത പ്രകൃതിയുടെ പുത്തന്‍ ഭാവങ്ങള്‍ കണ്ട് കായലിന്റേയും കായലോളങ്ങളുടേയും ആത്മാവ് തൊട്ടറിഞ്ഞൊരു യാത്ര. ഇതാണ് വേഗ ബോട്ട് യാത്രയുടെ ചുരുക്കരൂപം. എല്ലാ ദിവസവും രാവിലെ 11 മണിക്ക് ചരിത്രപ്രസിദ്ധമായ ആലപ്പുഴ ബോട്ട് ജെട്ടിയില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. പുന്നമട – വേമ്പനാട് കായല്‍ – പാതിരാമണല്‍ – കുമരകം – കുട്ടനാട്-ആര്‍ ബ്ലോക്ക് – ചിത്തിര-റാണി-മാര്‍ത്താണ്ഡം – സി ബ്ലോക്ക് – കുപ്പപ്പുറം വഴി വൈകുന്നേരം നാലോടെ തിരികെ ആലപ്പുഴയില്‍ എത്തിച്ചേരും.
കുട്ടനാട്, പാതിരാമണല്‍, കുമരകം, അഞ്ച് മണിക്കൂര്‍ ക്രൂസ് യാത്ര; കേരളത്തിന്റെ സ്വന്തം വേഗ 2
