രാവിലെ തുടങ്ങുന്ന ചായകുടിയിലാണ് പഞ്ചസാരയുടെ ഉപയോഗം നമ്മള്‍ ആരംഭിക്കുന്നത്. ഇതില്‍ നിന്നും ഒരു മാറ്റമാണ് ഡയറ്റില്‍ കൊണ്ടുവരേണ്ടത്.പഞ്ചസാരയുടെ ഉപയോഗം ഒഴിവാക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്താനും വളരെ നല്ലതാണ്. ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടാനും തിളക്കവും യുവത്വം നിലനിര്‍ത്താനും പഞ്ചസാര ഒഴിവാക്കുന്നതിലൂടെ സാധിക്കും.
ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കിയാല്‍ ഉറപ്പായും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സാധിക്കും. ഇതിലൂടെ പ്രമേഹ സാധ്യതയെ നിയന്ത്രിക്കാനും കഴിയും. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരും ഡയറ്റില്‍ നിന്നും പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കണം. ഇത് കലോറി ഉപഭോഗം കുറയ്ക്കാനും അമിത വണ്ണത്തെ തടയാനും ഗുണം ചെയ്യും.ഭക്ഷണത്തില്‍ നിന്ന് പഞ്ചസാര ഒഴിവാക്കിയാല്‍ ശരീരത്തിന്റെ ഊര്‍ജനില നിലനിര്‍ത്താനും ക്ഷീണം അകറ്റാനും സഹായിക്കും.
പഞ്ചസാരയുടെ ഉപയോഗം ഒഴിവാക്കിയാല്‍ പല്ലിന്റെയും മോണയുടെയും ആരോഗ്യവും മെച്ചപ്പെടും.കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും പഞ്ചസാര ഒഴിവാക്കുന്നത് നല്ലതാണ്.
കരളിന്റ ആരോഗ്യവും പഞ്ചസാര ഒഴിവാക്കുന്നതിലൂടെ മെച്ചപ്പെടും.
തിളക്കമുള്ള ചര്‍മവും യുവത്വവും നിലനിര്‍ത്താം; പഞ്ചസാര ഒഴിവാക്കിയാലുള്ള ഗുണങ്ങള്‍ അറിയാം
