ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ജോഷി ചിത്രമായിരുന്നു റമ്പാന്‍. ചെമ്പന്‍ വിനോദ് തിരക്കഥയെഴുതുന്ന ചിത്രം ഒരു മാസ് ആക്ഷന്‍ കാറ്റഗറിയില്‍ ഉള്ളതായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നത്. ഈ ചിത്രം മോഹന്‍ലാല്‍ ഉപേക്ഷിക്കുന്നുവെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്.
തിരക്കഥയുമായി ബന്ധപ്പെട്ടാണ് റമ്പാന്‍ ഉപേക്ഷിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പറയുന്നുണ്ട്. ഒരു കയ്യില്‍ മെഷീന്‍ ഗണ്ണും മറുകയ്യില്‍ ചുറ്റികയുമേന്തി കാറിനുമുകളില്‍ കയറി പിന്തിരിഞ്ഞുനില്‍ക്കുന്ന മോഹന്‍ലാലിന്റെ റമ്പാന്‍ സിനിമയിലെ പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ബുള്ളറ്റിന്റെ ചെയിനാണ് റമ്പാന്റെ ആയുധമെന്നും ഇതൊരു ടോട്ടല്‍ ഫിക്ഷന്‍ ചിത്രമാണെന്നും പൂജാ ചടങ്ങില്‍ ചെമ്പന്‍ വിനോദ് പറഞ്ഞിരുന്നു.
മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന റമ്പാന്‍ എന്ന കഥാപാത്രത്തിന്റെ മകളായെത്തുന്നത് നടി ബിന്ദു പണിക്കരുടെ മകളായ കല്യാണി പണിക്കരായിരുന്നു. അങ്കമാലി ഡയറീസ്, ഭീമന്റെ വഴി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ചെമ്പന്‍ വിനോദ് തിരക്കഥ എഴുതുന്ന ചിത്രം കൂടിയായിരുന്നു മോഹന്‍ലാലിന്റെ റമ്പാന്‍. എന്നാല്‍ ചിത്രം ഉപേക്ഷിച്ചു എന്ന വിവരം മോഹന്‍ലാലോ മറ്റ് അണിയറപ്രവര്‍ത്തകരോ ഇതുവരേക്കും ഔദ്ദ്യോഗികമായി അറിയിച്ചിട്ടില്ല.
Thanks for sharing. I read many of your blog posts, cool, your blog is very good.