7 മണിക്കൂർ നടന്നാൽ 28000 രൂപ പ്രതിഫലം തൽകാമെന്ന് ടെസ്​ല ;ഹ്യൂമനോയിഡ് റോബട്ടുകളെ പരിശീലിപ്പിക്കുന്ന ജോലി

Advertisements
Advertisements

ടെസ്‌ല അതിന്റെ ഹ്യൂമനോയിഡ് റോബോട്ടുകളെ പരിശീലിപ്പിക്കാൻ മോഷൻ ക്യാപ്‌ചർ സ്യൂട്ടുകൾ ധരിച്ചു നടക്കാൻ തൊഴിലാളികളെ റിക്രൂട് ചെയ്ത് ടെ​സ്​ല. ജോലികൾ ഓട്ടോമേറ്റ് ചെയ്യാൻ രൂപകൽപ്പന ചെയ്‌ത ടെസ്‌ലയുടെ എഐ പവർ റോബോട്ടുകളെ പരിശീലിപ്പിക്കുന്നതിന് മണിക്കൂറിന് ഏകദേശം 4,000 രൂപ വരെയാണ് വാഗ്ദാനം ചെയ്യുന്നത്. ടെസ്‌ലയുടെ ഹ്യൂമനോയിഡ് റോബട്ടായ ഒപ്റ്റിമസ് വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് മോഷൻ ക്യാപ്‌ചർ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. ഫാക്ടറി ജോലികൾ മുതൽ പരിചരണം വരെയുള്ള ജോലികൾ ചെയ്യാൻ കഴിവുള്ള ഒരു മൾട്ടി-ഫങ്ഷണൽ റോബട്ടായാണ് ഒപ്റ്റിമസിനെ വികസിപ്പിക്കുന്നത്.

Advertisements

‘ഡാറ്റ കലക്ഷൻ ഓപ്പറേറ്റർ’ എന്ന് പേരിട്ടിരിക്കുന്ന ജോലിയിൽ മോഷൻ ക്യാപ്ചർ സ്യൂട്ടും വെർച്വൽ റിയാലിറ്റി ഹെഡ്‌സെറ്റും ധരിച്ച് ദിവസവും ഏഴ് മണിക്കൂറിലധികം ടെസ്റ്റ് റൂട്ടുകളിൽ നടക്കുന്നത് ഉൾപ്പെടുന്നു. ഡാറ്റയുടെ ശേഖരണവും വിശകലനവും, റിപ്പോർട്ട് റൈറ്റിങ്, ഉപകരണങ്ങളുമായി ബന്ധപ്പെട്ട ചെറിയ ജോലികൾ എന്നിവയും റോളിന് ആവശ്യമാണ്.5.7 ഇഞ്ചിനും നും 5.11 ഇഞ്ചിനും ഇടയിലുള്ള ഉയരം, 30 പൗണ്ട് വരെ വഹിക്കാനുള്ള കഴിവ്, ദീർഘനേരം വിആർ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനുള്ള ശേഷി എന്നിവയുൾപ്പെടെ ഈ ജോലിക്ക് പ്രത്യേക ശാരീരിക ആവശ്യങ്ങൾ ഉണ്ട്. റോബട്ടിക്‌സിന്റെയും എഐ വികസനത്തിന്റെയും അത്യാധുനിക മേഖലയിൽ പ്രവർത്തിക്കാൻ താൽപ്പര്യമുള്ളവർക്ക് ഇത് ലാഭകരമായ അവസരമാക്കി മാറ്റാൻ സാധ്യതയുള്ള ക്യാഷ്, സ്റ്റോക്ക് അവാർഡുകളും ഈ റോളിൽ ഉൾപ്പെടുന്നു.8:00 എഎം-4:30 പിഎം അല്ലെങ്കിൽ 4:00 പിഎം-12:30എഎം അല്ലെങ്കിൽ 12:00പിഎം-8:30 എഎം എന്നിവയാണ് ഷിഫ്റ്റുകൾ വരിക. ഒപ്റ്റിമസ് എന്ന ഹ്യൂമനോയിഡ് റോബട് നിർമാണം, ലോജിസ്റ്റിക്‌സ് മുതൽ വീട്ടുജോലികൾ വരെ, പ്രായമായവർക്ക് പരിചരണം നൽകാൻ പോലും കഴിവുള്ള ഒരു ബഹുമുഖ റോബോട്ടിനെ സൃഷ്ടിക്കുക എന്നതാണ് ഒപ്റ്റിമസ് എന്ന ഹ്യൂമനോയിഡ് റോബട്ടിന്റെ ലക്ഷ്യം. ഒപ്റ്റിമസിനെക്കുറിച്ചുള്ള പ്രധാന പോയിൻ്റുകൾ: ഉദ്ദേശ്യം: വിവിധ ജോലികൾ കൈകാര്യം ചെയ്യാൻ കഴിവുള്ള ഒരു റോബട്ടാകുക. ഡിസൈൻ: മനുഷ്യ പരിതസ്ഥിതികളുമായി ഇടപഴകുന്നതിനുള്ള ഹ്യൂമനോയിഡ് ഫോം ഫാക്ടർ. സാങ്കേതികവിദ്യ: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, കംപ്യൂട്ടർ വിഷൻ, ഓട്ടോമഷൻ എന്നിവയിൽ ടെസ്‌ലയുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നു.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights