ഇന്ത്യൻ സൂപ്പർ ലീഗിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. 2024-25 സീസൺ സെപ്റ്റംബർ 13ന് ആരംഭിക്കും. ആദ്യ മത്സരത്തിൽ നിലവിലെ ജേതാക്കളായ മോഹൻ ബഗാൻ സൂപ്പർ ജയൻ്റ്സും റണ്ണറപ്പുകളായ മുംബൈ സിറ്റിയും കൊൽക്കത്തയിൽ ഏറ്റുമുട്ടും. സെപ്റ്റംബർ 14ന് ചെന്നൈയിനും ഒഡിഷയും ഈസ്റ്റ് ബംഗാളും ബെംഗളൂരുവും നേർക്കുനേർ വരും. വൈകിട്ട് അഞ്ചിനും രാത്രി 7.30നുമാണ് മത്സരങ്ങൾ.
15ന് തിരുവോണ നാളിൽ കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സ് സീസണിലെ ആദ്യ മത്സരത്തിനിറങ്ങും. പഞ്ചാബാണ് എതിരാളികൾ. 29നാണ് ആദ്യ എവേ മത്സരം. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികൾ. മൊഹമ്മദൻസ് സ്പോർട്ടിംഗ് ക്ലബടക്കം ഇത്തവണ 13 ടീമുകളാണ് ലീഗിൽ മാറ്റുരയ്‌ക്കുന്നത്. മിക്കേല്‍ സ്റ്റാറേക്ക് കീഴിലുള്ള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സീസനാണിത്. അതേസമയം ഡ്യുറാൻഡ് കപ്പിൽ സെമി കാണാതെ പുറത്തായിരുന്നു.
Advertisements
Advertisements
Advertisements