ഡബ്ല്യു ഡബ്ല്യു ഇ ഇതിഹാസ താരം ഹൾക് ഹോഗന് 69 ആം വയസ്സിൽ മൂന്നാം വിവാഹം; വധുവായി എത്തുന്നത് 44 കാരിയായ യോഗ അദ്ധ്യാപിക.

Advertisements
Advertisements

ഡബ്ല്യു.ഡബ്ല്യു.ഇ ഗുസ്തിയിലൂടെ പ്രശസ്തനായ ഹള്‍ക്ക് എന്ന പേരിലറിയപ്പെടുന്ന ടെറി ജീൻ ബൊലിയ വീണ്ടും വിവാഹിതനാകുന്നു. 69-കാരനായ ഹള്‍ക്ക് കാമുകി സ്കൈ ഡെയ്ലിയെയാണ് വിവാഹം ചെയ്യുന്നത്. ഡബ്ല്യു.ഡബ്ല്യു.ഇ ചാമ്ബ്യന്റെ മൂന്നാം വിവാഹമാണിത്.

Advertisements

2021-ല്‍ രണ്ടാം ഭാര്യ ജെന്നിഫര്‍ മക്ഡാനിയലുമായി വേര്‍പിരിഞ്ഞ ശേഷമാണ് ഹള്‍ക്ക് സ്കൈയുമായുള്ള ഡേറ്റിങ് തുടങ്ങിയത്. അമേരിക്കൻ ഗായകനായ ബ്രെറ്റ് മൈക്കിളിന്റെ സംഗീതപരിപാടിക്കിടെയാണ് ഹള്‍ക്ക് സ്കൈയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് അടുത്ത സുഹൃത്തുക്കളായി. ആ ബന്ധം പ്രണയത്തിലേക്ക് വളരുകയായിരുന്നു.

കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബ് ഒരു സുഹൃത്തിന്റെ വിവാഹ പരിപാടിക്കിടെ ഹള്‍ക്ക് സ്കൈയോട് വിവാഹഭ്യര്‍ഥന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹക്കാര്യവും ഹള്‍ക്ക് വെളിപ്പെടുത്തിയത്.44-കാരിയായ സ്കൈയുടെ രണ്ടാമത്തെ വിവാഹമാണിത്. മുൻ വിവാഹത്തില്‍ മൂന്ന് കുട്ടികളുണ്ട്. യോഗ അധ്യാപികയും അക്കൗണ്ടന്റുമാണ് സ്കൈ.

Advertisements

1983-ലായിരുന്നു ഹള്‍ക്കിന്റെ ആദ്യ വിവാഹം. അമേരിക്കൻ ലിൻഡ ക്ലാരിഡ്ജിനെയാണ് വിവാഹം ചെയ്തത്. ആ ബന്ധം 26 വര്‍ഷം നീണ്ടു നിന്നു. 2009-ല്‍ ഇരുവരും വഴിപിരിഞ്ഞു. തൊട്ടടുത്ത വര്‍ഷംതന്നെ ഹള്‍ക്കിന്റെ രണ്ടാം വിവാഹവും നടന്നു. ജെന്നിഫര്‍ മക്ഡാനിയലായിരുന്നു രണ്ടാം ഭാര്യ. എന്നാല്‍ 11 വര്‍ഷ്തതിന് ശേഷം 2021-ല്‍ ഇരുവരും വിവാഹമോചനം നേടി.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights