മത്തി വെട്ടൽ’ ഇനി ലളിതം; ചെതുമ്പൽ തെറിക്കില്ല, പെട്ടെന്ന് വൃത്തിയാക്കാം, മീൻ വെട്ടി തിളങ്ങും… ഈ ടിപ്സ് പരീക്ഷിക്കൂ..

Advertisements
Advertisements

എണ്ണ തെളി‍ഞ്ഞ നല്ല മത്തി കറിയും, മത്തി വറുത്തതും കൂട്ടി ഊണ് കഴിക്കുന്നത് ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്. പക്ഷേ ഈ മത്തി കറിയാകുന്നതിന് മുൻപ് വീട്ടമ്മമാർക്ക് യുദ്ധമാണ്. മത്തിയുടെ ചെതുമ്പൽ കളയുകയെന്നതാണ് ഏറ്റവും വലിയ പണിയെന്നാണ് പലരും പറയുന്നത്. എത്ര കഴുകി വൃത്തിയാക്കിയാലും ചിലപ്പോൾ അതിൽ നാം കാണാത്ത അഴുക്കുകളും കാണും. എന്നാൽ ഈ പ്രശ്നങ്ങൾ മറികടക്കാനൊരു വഴിയുണ്ട്. ചെതുമ്പൽ തെറിക്കാതെ മത്തി വൃത്തിയാക്കാനായി ഒരു വലിയ പാത്രവും കൈ മുങ്ങും വിധത്തിൽ വെള്ളവും മതി. വെള്ളത്തിൽ‌ വച്ച് തന്നെ മീൻ വെട്ടിയെടുക്കുകയാണെങ്കിൽ ചെതുമ്പൽ തെറിക്കുന്ന പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ.

Advertisements

ഇനി മീനിലെ മുഴുവൻ അഴുക്കിനെയും പുറത്തെടുക്കാനും വിദ്യയുണ്ട്. ഇതിനായി വൃത്തിയായി വെട്ടിയെടുത്ത മീൻ, നന്നായി കഴുകിയതിനു ശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക. മീനുകൾ മുങ്ങും വിധത്തിൽ‌ വെള്ളമൊഴിക്കണം. പിന്നാലെ ഉപ്പും ചേർത്ത് കൊടുക്കുക. തിരിച്ചും മറിച്ചും ഇടുക. 15 മിനിറ്റിന് ശേഷം വെള്ളത്തിൽ നിന്നെടുത്ത് ഒരു തവണ കൂടി കഴുകുക.
ഉപ്പിന് പകരം വിനാഗിരിയും ഇത്തരത്തിൽ ഉപയോഗിക്കാം. ഉപ്പ് തേച്ച് നന്നായി ഉരച്ച് കഴുകിയാൽ മീനിന് നല്ല തിളക്കം ലഭിക്കും. മൺചട്ടിയിൽ മീൻ വെട്ടി ഉരയ്‌ക്കുന്നതിന് പിന്നിലെ രഹസ്യമിതാണ്

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights