ഇനി ചായ പൊള്ളും ;തേയില വില കൂട്ടുന്നു.
തേയിലയുടെ ഉല്പാദനത്തില്‍ വന്ന കുറവ് ഉല്പാദന ചിലവ് ഉയർത്തി. ഇതിന്റെ ഫലമായി തേയിലയുടെ വില വർധിപ്പിക്കാനൊരുങ്ങി കമ്പനികള്‍. ഇനി ചായയുടെ കടുപ്പം കുറയുകയും ചായകുടി അല്പം കടുപ്പമാകുകയും ചെയ്യും. ഇതിനോടകം ഇന്ത്യയിലെ പ്രധാന തേയില കമ്പനികളായ ടാറ്റാ കണ്‍സ്യൂമർ പ്രോഡക്‌ട്‌സും ഹിന്ദുസ്ഥാൻ യൂണിലിവറും വിലവർധന പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് കമ്പനികളും വില വർധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഈ വർഷം ജനുവരി മുതല്‍ തേയില ഉല്പാദനത്തില്‍ ഇടിവ് പ്രകടമായിരുന്നു. കീടങ്ങളുടെ ആക്രമണവും കാലാവസ്ഥാ വ്യതിയാനവുമടക്കം ഉല്പാദനത്തെ ബാധിച്ചിരുന്നു. ഇത് ഉല്പാദന ചെലവ് ഉയർത്തി. ഇത്തവണ ഉത്തരേന്ത്യൻ വിപണികളിലും ഉല്പാദനം കുറഞ്ഞിരുന്നു. വരും മാസങ്ങളിലും ഉല്പാദനം കുറയാനുള്ള സാധ്യതയാണ് വിപണിയില്‍. വിദേശ രാജ്യങ്ങളില്‍ ഇന്ത്യൻ തേയിലയ്ക്കുള്ള ആവശ്യകത കൂടിയെങ്കിലും, ഇറാൻ-ഇസ്രയേല്‍ യുദ്ധ പശ്ചാത്തലത്തില്‍ കയറ്റുമതി നടക്കുന്നില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ഓർത്തഡോക്സ് വിഭാഗം ഇലത്തേയിലയില്‍ 89 ശതമാനവും വില്പന നടന്നു. മുൻ ആഴ്ചത്തേക്കാള്‍ നേരിയ തോതില്‍ വിലയിടിവുണ്ടായി. ഇന്ത്യയില്‍ സിടിസി (ക്രഷ്, ടിയർ, കേള്‍), ഓർത്തഡോക്‌സ് (ഇല), ഗ്രീൻ ടീ എന്നിവയാണ് പ്രധാനമായും ഉല്പാദിപ്പിക്കുന്നത്. ഇതില്‍ സിടിസിയും, ഓർത്തഡോക്സുമാണ് ഉല്പാദനത്തില്‍ മുന്നില്‍.
Advertisements
Advertisements
Advertisements