പാൻ കാർഡ് തട്ടിപ്പുകളും വിവരങ്ങള്‍ ചോരുന്നതും പോലെയുള്ള വാർത്തകള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ പാൻ കാർഡിലുള്ളത് വെറും നമ്പറുകളല്ല. അത് ഉടമയെ സംബന്ധിക്കുന്ന അതിപ്രധാനമായ വിവരങ്ങളാണ്. പത്ത് അക്ക ആല്‍ഫാന്യൂമെറിക് നമ്പറാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ലാമിനേറ്റഡ് പ്ലാസ്റ്റിക് കാർഡിന്റെ രൂപത്തിലാണ് പാൻ കാർഡ് ആദായ നികുതി വകുപ്പ് നല്‍കുന്നത്. പത്തക്ക നമ്പർ എന്തിനെയാണ് സൂചിപ്പിക്കുന്നത് എന്ന് അറിയാമോ..? ഇതുവെച്ച് പാൻ കാർഡ് ഉടമയുടെ വിവരങ്ങള്‍ മനസിലാക്കാൻ സാധിക്കും. ഒരു വ്യക്തിക്ക് ഒരു തവണ മാത്രം ഇഷ്യൂ ചെയ്യുന്നതാണ് പെർമനന്റ് അക്കൗണ്ട് നമ്പർ. രണ്ട പാൻ കാർഡ് ഉള്ളവർ പിഴ അടയ്‌ക്കേണ്ടതായി വരും. അതായത് ഒരാള്‍ക്ക് ഒരു പാൻ നമ്പർ മാത്രമേ ഉണ്ടാകുകയുള്ളൂ. പാൻ കാർഡ് നമ്പറില്‍ എപ്പോഴും ആദ്യത്തെ 5 എണ്ണം അക്ഷരങ്ങളായിരിക്കും. അടുത്ത നാലെണ്ണം അക്കങ്ങളാണ്, ഒടുവില്‍ അവസാനത്തേതും അക്ഷരമായിരിക്കും. അതിനാല്‍, ഈ 10 നമ്പറുകളില്‍ എന്ത് വിവരങ്ങളാണ് മറഞ്ഞിരിക്കുന്നത് പലർക്കും മനസിലാക്കാൻ പറ്റില്ല.
പാൻ കാർഡില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍
നിങ്ങള്‍ എപ്പോഴെങ്കിലും നിങ്ങളുടെ പാൻ കാർഡ് ശ്രദ്ധാപൂർവ്വം നോക്കിയിട്ടുണ്ടെങ്കില്‍, പാൻ കാർഡിലെ ആദ്യത്തെ മൂന്ന് പ്രതീകങ്ങള്‍ അക്ഷരമാലാ ക്രമത്തിലാണെന്ന് മനസിലാക്കാൻ കഴിയും. പാൻ കാർഡിലെ ആദ്യ അഞ്ച് പ്രതീകങ്ങളില്‍, ആദ്യത്തെ മൂന്ന് പ്രതീകങ്ങള്‍ AAA മുതല്‍ ZZZ വരെയുള്ള അക്ഷരമാല ശ്രേണിയെ പ്രതിനിധീകരിക്കുന്നു. നാലാമത്തെ പ്രതീകം നിങ്ങള്‍ ആരാണെന്ന് പറയുന്നു. എല്ലാ വ്യക്തിഗത നികുതിദായകര്‍ക്കും, നാലാമത്തെ അക്ഷരം ‘P’ ആയിരിക്കും.
പാൻ കാര്‍ഡിലെ നമ്പറിനെ നിസ്സാരമാക്കരുത്.
