മലയാളത്തിന്‍റെ മഹാനടൻ മോഹൻലാലിന്‍റെ ആദ്യ സംവിധാനത്തെിലെത്തുന്ന ചിത്രമാണ് ബറോസ്. 3ഡിയില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന് തിയറ്ററില്‍ നിന്നും സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.100 കോടിക്ക് മുകളില്‍ ബഡ്ജറ്റുണ്ടെന്ന് പറയപ്പെടുന്ന ചിത്രം ബോക്സ് ഓഫീസില്‍ കൂപ്പുകുത്തി വീഴുന്ന കാഴ്ചയാണ് നിലവില്‍ കാണുന്നത്. എന്നാല്‍ ചിത്രം പണത്തിന് വേണ്ടിയിറക്കിയതല്ലെന്ന് പറയുകയാണ് മോഹൻലാല്‍. 47 വർഷം പ്രേക്ഷകർ നല്‍കിയ സ്നേഹത്തിനും ബഹുമാനത്തിനും തിരിച്ചുനല്‍കുന്ന സമ്മാനമാണ് ഇതെന്നാണ് അദ്ദേഹം പറയുന്നത്.
‘ഞങ്ങള്‍ ത 3-ഡി പ്രിന്‍റുകള്‍ മാത്രമാണ് ഇറക്കിയിരിക്കുന്നത്, അതാണ് ഏറ്റവും നല്ല തീരുമാനവും. ആളുകള്‍ ചോദിക്കും എന്താണ് നിങ്ങള്‍ 2ഡിയില്‍ ചിത്രം ഇറക്കാതിരുന്നതെന്ന്. എന്നല്‍ എന്തിന് ഇറക്കണം. ഈ ഒരു 3ഡി അനുഭവം അവർ ആസ്വദിക്കട്ടെ. അത്യാവശ്യമാണെങ്കില്‍ 2ഡി പ്രിന്‍റും ഇറക്കുന്നതാണ്. ഇത് പണത്തിന് വേണ്ടിയിറക്കിയ പടമല്ല. എനിക്ക് പ്രേക്ഷകർക്ക് വേണ്ടി എന്തെങ്കിലും നല്‍കണമായിരുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
47 വർഷം പ്രേക്ഷകർ നല്‍കിയ സ്നേഹത്തിനും ബഹുമാനത്തിനും ഞാൻ അവർക്ക് തിരിച്ചുനല്‍കുന്ന സമ്മാനമാണ് ഈ ചിത്രം. കുട്ടികള്‍ക്ക് വേണ്ടിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഫാമിലിക്കൊപ്പം അവർക്കും കാണാം. നിങ്ങളുടെ ഉള്ളിലെ കുട്ടിയെ ഈ ചിത്രം ഉണർത്തും,’ മോഹൻലാല്‍ പറഞ്ഞു.
കണക്കുകള്‍ പ്രകാരം ചിത്രം ഇതുവരെ ഒമ്ബത് കോടിയാണ് ബോക്സ് ഓഫീസില്‍ നിന്നും നേടിയിട്ടുള്ളത്. കുട്ടികളെ ലക്ഷ്യം വെച്ച് പുറത്തിറക്കിയ ചിത്രം ഫാന്റസി ഴേണറില്‍ പെടുന്നതാണ്. സമ്മിശ്ര പതിക്രരണമാണ് സിനിക്ക് പ്രേക്ഷകരുടെ ഇടയില്‍ നിന്നും ലഭിച്ചത്. ഈ വർഷം അഭിനേതാവുന്ന നിലയില്‍ വലിയ നേട്ടമൊന്നും സൃഷ്ടിക്കാൻ കഴിയാതിരുന്ന മോഹൻലാലിന് 2025ല്‍ പ്രോമിസിങ് പ്രൊജക്ടുകള്‍ മുന്നിലുണ്ട്. തരുണ്‍ മൂർത്തി സംവിധാനം ചെയ്യുന്ന ‘തുടരും’ എന്ന ചിത്രമാണ് മോഹൻലാലിന്‍റേതായി അടുത്ത റിലീസ് ചെയ്യുന്ന ചിത്രം. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജിന്‍റെ സംവിധാത്തിലെത്തുന്ന ലൂസിഫറിന്‍റെ രണ്ടാം ഭാഗം എമ്ബുരാൻ മാർച്ച് 28നാണ് തിയറ്റിലെത്തുക.
നൂറുകോടി ചെലവിൽ നിർമ്മിച്ച ചിത്രം തീയറ്ററിൽ നിന്ന് ഇതുവരെ നേടിയത് 9 കോടി മാത്രം; ബോക്സ് ഓഫീസിൽ മൂക്കും കുത്തി വീണ് ബറോസ്; പണത്തിനുവേണ്ടി ഇറക്കിയ ചിത്രമല്ല എന്ന് മോഹൻലാൽ
