നാളെയുടെ വാഗ്ദാനങ്ങളാണ് കുട്ടികള്‍ എന്നാണ് പറയുക. വീട്ടുകാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും എല്ലാം അമിത പ്രതീക്ഷകളുടെ പ്രഷർകുക്കറിലാണ് പലപ്പോഴും കുട്ടികള്‍ വളരുക. ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ ഇവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ടോക്‌സിക് പാരന്റിംഗും ഉണ്ടാവാറുണ്ട്. പല മാതാപിതാക്കളും കുട്ടികളെ വളർത്തുന്നത് മക്കള്‍ക്ക് മേല്‍ അവർക്കുള്ള അമിത പ്രതീക്ഷകളും ആഗ്രഹങ്ങളും കൊണ്ടാണ്. തങ്ങള്‍ക്ക് നേടാനാവാഞ്ഞതും തങ്ങളുടെ പൂവണിയാത്തതുമായ സ്വപ്‌നങ്ങള്‍ മക്കളിലൂടെ നേടിയെടുക്കും എന്ന് ഉറപ്പിച്ചാണ് പല മാതാപിതാക്കളും മക്കളെ വളർത്തുന്നത് തന്നെ. കുട്ടികള്‍ വളർന്നു കഴിയുമ്പോള്‍ മാതാപിതാക്കളുമായി അകല്‍ച്ച കാണിക്കുന്നതിന്റെ പ്രധാനകാരണവും ഇതൊക്കെ തന്നെ. മാതാപിതാക്കളുടെ ചിന്താഗതിയില്‍ മാറ്റങ്ങള്‍ വന്നാല്‍ മാത്രമേ, ഭാവിയില്‍ മക്കള്‍ക്കിടയില്‍ പല പ്രശ്‌നങ്ങളും ഉണ്ടാകാതിരിക്കും. സ്വന്തം ആഗ്രഹങ്ങള്‍ നിറവേറ്റാനായി മക്കളെ ഒരിക്കലും ഒരു ഉപകരണമായി ഉപയോഗിക്കരുത്. മക്കളും സ്വതന്ത്ര വ്യക്തികളാണ് എന്ന കാര്യം ആദ്യം മനസിലാക്കുക. നിങ്ങള്‍ക്ക് ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നതുപോലെ തന്നെ, നിങ്ങളുടെ മക്കള്‍ക്കും അവരുടെതായ ആഗ്രഹങ്ങള്‍ ഉണ്ടായിരിക്കും. അവരെ അതിനൊത്ത് പറക്കാൻ അനുവദിക്കണം. എന്നാല്‍ മാത്രമേ, കുട്ടികള്‍ക്ക് നിങ്ങള്‍ നല്ലൊരു രക്ഷകർത്താവാകൂ.. മക്കള്‍ക്കു വേണ്ടി പണം ചെലവഴിക്കണം. പക്ഷേ, ആവശ്യത്തിന് മാത്രം മതി. സ്വന്തം കാലില്‍ നില്‍ക്കാൻ പ്രാപ്തരാകുന്നതുവരെ ഒരു പിന്തുണ നല്‍കുന്നവർ മാത്രമായിരിക്കണം മാതാപിതാക്കള്‍. അവരുടെ മാനസികമായ വളർച്ചയ്ക്കും നിങ്ങള്‍ സഹായിക്കണം. അതിന്റെ ഒപ്പം, നിങ്ങള്‍ നിങ്ങളുടെ ജീവിതവും സുരക്ഷിതമാക്കണം. പല മാതാപിതാക്കളും തങ്ങള്‍ പറയുന്നത് മാത്രമാണ് ശരി എന്ന് കരുതുന്നവരും വിശ്വസിക്കുന്നവരുമാണ്. ചെറുപ്പത്തില്‍ മാതാപിതാക്കള്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് സമ്മതിച്ചവർ വലുതാകുമ്പോള്‍ അത് മാറ്റാം. ഇതിനെയെല്ലാം കുറ്റപ്പെടുത്തുന്നത് തെറ്റാണ്. മക്കള്‍ വളരുംതോറും അവർക്ക് അവരുടെതായ കാഴ്ചപ്പാടുകള്‍ ഉണ്ടാകും. ഇത് മാനസികമായി അവർ വളരുന്നുണ്ട് എന്നതിന്റെ ലക്ഷണമാണ്. എല്ലാ കാലത്തും മക്കള്‍ മാതാപിതാക്കളെ ശരിവെക്കും എന്ന് ആഗ്രഹിക്കുന്നത് തെറ്റാണ്.
മക്കളെ വളര്‍ത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ആഗ്രഹിക്കരുത്
