മറവി പലരേയും അലട്ടുന്ന പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ ഓര്‍മ്മക്കുറവിനെ നിസാരമായി കാണുകയും ചെയ്യരുത്. തലച്ചോറിന്റെ ആരോഗ്യത്തില്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിനും സ്വാധീനമുണ്ട്. ഓര്‍മ്മശക്തി കൂട്ടാന്‍ ഡയറ്റിലുൾപ്പെടുത്താവുന്ന ഒരു പഴത്തേക്കുറിച്ചാണ് ഇനി പറയാൻപോകുന്നത്.
ഓര്‍മ്മശക്തി കൂട്ടാന്‍ കഴിക്കാവുന്ന മികച്ച പഴമാണ് ബ്ലൂ ബെറി. ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട് ബ്ലൂബെറിയില്‍. ബ്ലൂബെറി പതിവായി കഴിക്കുന്നത് ഓര്‍മ്മശക്തി കൂട്ടുന്നതിന് ഫലപ്രദമാണ്. ബ്ലൂബെറി സ്മൂത്തിയാക്കിയോ സാലഡിനൊപ്പമോ ഒക്കെ കഴിക്കാം. വിറ്റാമിന്‍ കെ അടങ്ങിയ ബ്ലൂബെറിയും മറ്റു ബെറിപ്പഴങ്ങളും പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തന്നത് ഹൃദയാഘാതം, പക്ഷാഘാതം, എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും.
ചര്‍മത്തെ സംരക്ഷിക്കുന്നതിന് സഹായിക്കുന്ന ആന്റി ഓക്സിഡന്റുകളും ബ്ലൂബെറിയിലുണ്ട്. മുഖത്തെ ചുളിവുകള്‍, പാടുകള്‍, വരണ്ട ചര്‍മ്മം എന്നിവ അകറ്റുന്നതിനും ബ്ലൂബെറി ഗുണം ചെയ്യും. ഉയര്‍ന്ന ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ബ്ലൂബെറി ഓക്സിഡേറ്റീവ് സ്‌ട്രെസിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. മലബന്ധം തുടങ്ങിയ ദഹന പ്രശ്‌നങ്ങള്‍ തടയുന്നതിനും ഗുണം ചെയ്യും. വിറ്റാമിന്‍ സി, ഫൈബര്‍, പൊട്ടാസ്യം, ഫോളേറ്റ് എന്നിവ ബ്ലൂബെറിയില്‍ അടങ്ങിയിട്ടുണ്ട്
വിറ്റാമിന്‍ സി, കെ എന്നിവ അടങ്ങിയ ബ്ലൂബെറി രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും. കൂടാതെ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കും. ഉയര്‍ന്ന ഫൈബര്‍ അടങ്ങിയ ബ്ലൂബെറി ശരീരഭാരം കുറയ്ക്കാന്‍ ഗുണം ചെയ്യും. ബ്ലൂബെറി കലോറി വളരെ കുറവാണ്. ഒരു കപ്പ് ഫ്രഷ് ബ്ലൂബെറിയില്‍ ഏകദേശം 84 കലോറിയാണുള്ളത്.
മറവിയാണോ പ്രശ്‌നം ; ഡയറ്റില്‍ പതിവാക്കാം ഈ പഴം
