സംസ്ഥാനത്ത് 72 അതിഥിത്തൊഴിലാളികള്‍ മലയാളി പെണ്‍കുട്ടികളെ വിവാഹം ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ മൈഗ്രന്റ് വര്‍ക്കേഴ്സ് യൂണിയന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഈ 72 പേരും. വിവാഹ ആലോചനയുമായി മലയാളി പെണ്‍കുട്ടികളുടെ വീടുകളിലെത്തി നേരിട്ട് ചോദിച്ചും ബ്രോക്കര്‍മാര്‍ വഴിയുമാണ് ഇവര്‍ വിവാഹം നടത്തിയത്. എറണാകുളം, വയനാട്, ഇടുക്കി, കോട്ടയം, തിരുവനന്തപുരം, കൊല്ലം, തൃശൂര്‍ ജില്ലകളിലാണ് ഈ വിവാഹങ്ങളെല്ലാം നടന്നിരിക്കുന്നത്. ഇങ്ങനെ വിവാഹിതരായവര്‍ ഏറിയ പങ്കും പെരുമ്പാവൂര്‍ കേന്ദ്രീകരിച്ചാണ് താമസിക്കുന്നത്. റേഷന്‍ കാര്‍ഡും മറ്റ് രേഖകളെല്ലാം ഇവർക്ക് സ്വന്തമായുണ്ട്. കൂടാതെ നന്നായി മലയാളവും സംസാരിക്കും. സംസ്ഥാനത്ത് മൂവായിരത്തോളം അതിഥി തൊഴിലാളികള്‍ വോട്ടര്‍ പട്ടികയിലും അംഗങ്ങളായെന്ന് യൂണിയന് അവകാശപ്പെടുന്നു. 24 വര്‍ഷം മുന്‍പ് ഒഡിഷയില്‍ നിന്ന് തൊഴില്‍ തേടിയെത്തിയ രാജേന്ദ്ര നായിക്ക് എറണാകുളം ജില്ലയില്‍ വാഴക്കുളം പഞ്ചായത്തില്‍ ലൈഫ് മിഷന് ഭവന പദ്ധതി പട്ടികയില്‍ അംഗമായിട്ടുണ്ട്. ഭവന നിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ നടത്തി വരികയാണ് രാജേന്ദ്ര നായിക്. കോട്ടയം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളില്‍ നാഷനല്‍ മൈഗ്രന്റ് വര്‍ക്കേഴ്സ് യൂണിയന് (എഐടിയുസി) കമ്മിറ്റികളുടെ രൂപീകരണവും പൂര്‍ത്തിയായെന്നു ഓര്‍ഗനൈസിങ് ഭാരവാഹികൾ പറഞ്ഞു.
Advertisements
Advertisements
Related Posts
ആകാശത്തില്‍ അത്ഭുതവര്ണ വൃത്തം തീര്‍ത്ത് വിസ്മയക്കാഴ്ചയൊരുക്കി സൂര്യന്
- Press Link
- August 31, 2023
- 0
Post Views: 31 സൂര്യനു ചുറ്റും മഴവില്ലിന്റെ വര്‍ണശോഭയോടെ പ്രത്യക്ഷപ്പെട്ട പൂര്‍ണവൃത്തം മണിക്കൂറുകള്‍ നീണ്ട ആകാശകാഴ്ചയായി, ഷ്റിറോസ് സ്ട്രാറ്റസ് എന്ന പ്രതിഭാസമാണിതെന്ന് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ ഡോക്ടര്‍ സജീഷ് അറിയിച്ചു. സാന്ദ്രതകുറഞ്ഞതും, വളരെ ഉയരത്തിലുള്ളതുമായ മേഘങ്ങളില്‍ സൂര്യന് പ്രതിഫലിച്ചുണ്ടാകുന്ന വൈറ്റ് […]
സ്വര്‍ണവില വീണ്ടും ഇടിഞ്ഞു, പവന് 44,360 രൂപ
- Press Link
- May 30, 2023
- 0