പത്തനംതിട്ടയില്‍ പ്രമുഖ വ്യവസായി എംഎ യൂസഫലിയുടെ പേരില്‍ ജോലി തട്ടിപ്പ്. 30000 രൂപ പ്രതിമാസം ശമ്ബളം വാഗ്ദാനം ചെയ്തുള്ള ജോലിയെക്കുറിച്ച് ഫേസ്ബുക്കിലാണ് പരസ്യം പങ്കുവെച്ചിരിക്കുന്നത്.നിരവധി പേരാണ് തട്ടിപ്പിന് ഇരയായതെന്നാണ് സൂചന.തട്ടിപ്പിന് പിന്നില്‍ ആരാണെന്നത് കണ്ടെത്താനായിട്ടില്ല. മാരാമണ്‍ സ്വദേശിയായ ഷാജി സൈമണ്‍ എന്നയാളാണ് തട്ടിപ്പ് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്.
ഫേസ്ബുക്കില്‍ എംഎ യുസഫലിയുടെ ചിത്രം ഉള്‍പ്പെടെ ചേർത്താണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്ററിനോടൊപ്പം ഒരു ലിങ്കും പങ്കുവെച്ചിരുന്നു. ലിങ്ക് ക്ലിക്ക് ചെയ്യുമ്ബോള്‍ വാട്സ്‌ആപ്പ് അക്കൗണ്ടിലേക്കാണ് പോയത്. പോസ്റ്ററിനൊപ്പം ഒരു ഫോണ്‍ നമ്ബറും നല്‍കിയിരുന്നു. ജോലിയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളറിയാൻ ലഭിച്ച ഫോണ്‍ നമ്ബറില്‍ ഷാജി ബന്ധപ്പെട്ടു. ഹിന്ദിയിലായിരുന്നു സംഭാഷണം.
നടരാജ് പെൻസില്‍ കമ്ബനിയിലേക്കാണ് ജോലി ഒഴിവെന്നും താത്പര്യമുണ്ടോ എന്ന് ചോദിച്ചുവെന്നും ഷാജി പറയുന്നു. താത്പര്യമുണ്ടെങ്കില്‍ രജിസ്ട്രേഷൻ ഫീസായി 750രൂപ അടയ്ക്കണമെന്നും നിർദേശം ഉണ്ടായിരുന്നു. ഇതിന് ശേഷം പണമടയ്ക്കേണ്ട അക്കൗണ്ട് നമ്ബർ വാട്സ്‌ആപ്പില്‍ സന്ദേശമായി അയക്കുകയുമായിരുന്നു. ഗൂഗിള്‍ പേ വഴി പണം യുവാവ് നല്‍കുകയും ചെയ്തു. ഇതിന് ശേഷമാണ് സംഭവം തട്ടിപ്പായിരുന്നുവെന്ന് വ്യക്തമായതെന്നും ഷാജി പറയുന്നു.
പരാതി നല്‍കിയ വിവരം അറിഞ്ഞതോടെ പോസ്റ്റ് പങ്കുവെച്ച ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. സംഭവം ബന്ധപ്പെട്ട അധികാരികളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും യുസഫലിയുടെ ചിത്രം കണ്ടതിനാലാണ് ജോലിക്കായി അപേക്ഷിക്കാൻ തയ്യാറായതെന്നും ഷാജി പറഞ്ഞു.
പ്രതിമാസ ശമ്പളം 30000 രൂപ; രജിസ്ട്രേഷൻ ഫീസ് 750 രൂപ: എം എ യൂസഫലിയുടെ പേരിൽ പത്തനംതിട്ടയിൽ നടത്തിയത് വൻ തൊഴിൽ തട്ടിപ്പ്
