രാജ്യത്ത് ഇന്ധന വില കുറയുമെന്ന മുന്നറിയിപ്പ് നല്‍കി കേന്ദ്ര മന്ത്രി പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി.അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധമാണ് ഇതിലേക്ക് വഴിവയ്ക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
വിജയവാഡയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ആയിരുന്നു ഹർദീപ് സിംഗ് പുരി ഇക്കാര്യം വ്യക്തമാക്കിയത്.ലോകത്ത് ഇന്ധന വില ഏറ്റവും കുറഞ്ഞ രാജ്യം ഇന്ത്യയാണ്. ആഗോള വിപണയില്‍ ആവശ്യത്തിന് എണ്ണ ഇപ്പോള്‍ എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ എണ്ണയ്ക്ക് യാതൊരു ക്ഷാമവും അനുഭവപ്പെടുന്നില്ല. അമേരിക്ക, ബ്രസീല്‍, ഗയാന, സുരിനാം, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ആഗോള വിപണിയില്‍ കൂടുതല്‍ എണ്ണ എത്തുന്നത്.
40 രാജ്യങ്ങളില്‍ നിന്നുമാണ് ഇന്ത്യ ഇപ്പോള്‍ എണ്ണ വാങ്ങുന്നത്. നേരത്തെ ഇത് 27 ആയിരുന്നു. കൂടുതല്‍ രാജ്യങ്ങള്‍ ഇവർക്കിടയിലേക്ക് വന്നാല്‍ ഇന്ത്യ ഇരുകയ്യും നീട്ടി സ്വീകരിക്കും. കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് എണ്ണ നല്‍കാൻ തയ്യാറായാല്‍ അതും എണ്ണ വില കുറയുന്നതിന് കാരണം ആകുമെന്നും ഹർദീപ് സിംഗ് പുരി പറഞ്ഞു.
അമേരിക്കയുമായുള്ള പുതിയ ബന്ധം ഇന്ത്യയുടെ എണ്ണ വിലയില്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. ആഗോളവിപണിയില്‍ എണ്ണ വില കുറയാൻ ട്രംപ് ആഗ്രഹിക്കുന്നുണ്ട്. ഇതിനായി രാജ്യത്ത് തന്നെ കൂടുതല്‍ എണ്ണ കുഴിച്ചെടുക്കുന്ന നടപടികള്‍ക്കാണ് ട്രംപ് തുടക്കമിട്ടിരിക്കുന്നത്. ഇത് ആഗോള വിപണിയില്‍ കൂടുതല്‍ എണ്ണ എത്തുന്നതിന് കാരണം ആകും. എണ്ണ കൂടുതല്‍ എത്തുന്നതോട് കൂടി വില കുറയും. കുറഞ്ഞ വിലയ്ക്ക് ആവശ്യത്തിന് ഇന്ധനം ലഭ്യമാകുന്നതോട് കൂടി പണപ്പെരുപ്പം കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെട്രോള്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതില്‍ നിന്നും സർക്കാരിന് ലാഭം ലഭിക്കുന്നില്ല. അത് മാത്രവുമല്ല 22,000 കോടി രൂപ പെട്രോള്‍ പമ്ബുകള്‍ക്ക് നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമ്ബോള്‍ ആഗോള സമ്ബദ് വ്യവസ്ഥയില്‍ പത്താം സ്ഥാനത്ത് ആയിരുന്നു ഇന്ത്യ. എന്നാല്‍ ഇന്ന് അഞ്ചാം സ്ഥാനത്തേയ്ക്ക് എത്തി. ഇവിടെ നിന്നും കുതിപ്പ് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു
രാജ്യത്ത് പെട്രോൾ ഡീസൽ വില കുറയും; സഹായകരമായത് അമേരിക്കയുടെ നിലപാട്: ആവേശകരമായ വെളിപ്പെടുത്തലുമായി കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി
