ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരൻമാരില്‍ ഒരാളാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. 91.6 ബില്യണ്‍ ഡോളർ ആസ്തിയുളള മുകേഷ് അംബാനിയുടെ കുടുംബവിശേഷങ്ങളും എപ്പോഴും ചർച്ചയാകാറുണ്ട്.അത്തരത്തില്‍ ചർച്ചയായതാണ് അംബാനിയുടെ മുംബയിലെ ആഡംബര വസതിയായ ആന്റിലിയ. 15,000 കോടി മൂല്യമുളള ആന്റിലിയയുടെ വിശേഷങ്ങള്‍ അറിയാത്തവർ ചുരുക്കമായിരിക്കും.
ഇവിടെയാണ് മുകേഷ് അംബാനിയും കുടുംബവും താമസിക്കുന്നത്.എങ്ങനെയാണ് അംബാനിമാർ ആഡംബര വസതിയില്‍ ജോലി ചെയ്യാൻ ആളുകളെ തിരഞ്ഞെടുക്കുന്നതെന്ന് നിങ്ങള്‍ക്ക് അറിയാമോ? അംബാനിയുടെ വീട്ടില്‍ ജോലി ചെയ്യുന്നവരുടെ ശമ്ബളം ദശലക്ഷക്കണക്കിന് വരുമെന്നാണ് റിപ്പോർട്ടുകള്‍. കോർപറേറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവർക്ക് ലഭിക്കുന്ന അതേ ആനുകൂല്യങ്ങള്‍ തന്നെയാണ് ഇവർക്കും ലഭിക്കുന്നത്. ആന്റിലിയയില്‍ 600 നും 700നുമിടയില്‍ ആളുകള്‍ ജോലി ചെയ്യുന്നുണ്ട്.
അടുത്തിടെ മുകേഷ് അംബാനിയുടെ ഡ്രൈവർക്ക് ലഭിക്കുന്ന ശമ്ബളത്തെക്കുറിച്ച് ചില മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. പ്രതിമാസം രണ്ട് ലക്ഷം രൂപ വീതമാണ് ശമ്ബളം. അതായത് ഒരു വർഷം 24 ലക്ഷം രൂപ വരെ ശമ്ബളം ഡ്രൈവർക്ക് ലഭിക്കുന്നുണ്ട്. മുകേഷ് അംബാനിയുടെ സുരക്ഷാ ജീവനക്കാർക്ക് പ്രതിമാസം 14,536 മുതല്‍ 55,869 രൂപ വരെ ശമ്ബളം ലഭിക്കും. ഇത് സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്ബളത്തേക്കാള്‍ കൂടുതലാണ്.
അംബാനിയുടെ ആഡംബര വസതിയില്‍ ജോലി ലഭിക്കുന്നതിന് പരീക്ഷയും അഭിമുഖവും പാസാകേണ്ടത് കർശന വ്യവസ്ഥയുണ്ടെന്ന് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ബിരുദമാണ് അടിസ്ഥാന യോഗ്യത. ഉദാഹരണത്തിന് ഒരു ഷെഫിന്റെ തസ്തികയിലേക്കാണ് അപേക്ഷിക്കുന്നതെങ്കില്‍ അതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഇവർക്ക് മികച്ച ശമ്ബളത്തോടൊപ്പം ആരോഗ്യ ഇൻഷുറൻസുകളും ലഭ്യമാണ്. ജീവനക്കാരുടെ തൊഴില്‍ മികവിനനുസരിച്ച് ശമ്ബള വർദ്ധനവും ആന്റിലിയയില്‍ നടപ്പിലാക്കും.
രണ്ട് ലക്ഷം രൂപ വരെ ശമ്പളം; അംബാനിയുടെ വീട്ടില്‍ ജോലി ചെയ്യാൻ താല്‍പര്യമുണ്ടോ? ഈ രണ്ട് കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
