വയനാട്ടിൽ സ്കൂൾ വിദ്യാർഥിയെ മർദിച്ച് സഹപാഠികൾ; കേസ്

Advertisements
Advertisements

വയനാട് മാനന്തവാടി അഞ്ചാംമൈലിൽ സ്കൂൾ വിദ്യാർഥിക്ക് മർദനം. ഒരു സംഘം വിദ്യാർഥികൾ മർദിക്കുന്ന ദൃശ്യം പുറത്തുവന്നു. നാലു ദിവസം മുൻപാണ് സംഭവം. ഒരു കെട്ടിടത്തിന്റെ കോണിപ്പടിയിൽ കൊണ്ടുപോയി 5 വിദ്യാർഥികൾ ചേർന്ന് മർദിക്കുകയായിരുന്നു.




മുഖത്തടിക്കാനും മർദന ദൃശ്യം പകർത്താനും വിദ്യാർഥികൾ പറയുന്നത് വിഡിയോയിൽ കേൾക്കാം. മർദനമേറ്റ വിദ്യാർഥിയും മർദിച്ച 4 വിദ്യാർഥികളും ഒരേ സ്കൂളിലാണ് പഠിക്കുന്നത്. മർദനമേറ്റ വിദ്യാർഥിയുടെ രക്ഷിതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. പിന്നാലെ പനമരം പൊലീസ് സോഷ്യൽ ബാക്ക് ഗ്രൗണ്ട് റിപ്പോർട്ട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറി. മർദനത്തിന്റെ കാരണം വ്യക്തമല്ല.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights