കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു

ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്ന കേരളം ക്രൈം ഫയൽസിന്റെ രണ്ടാം സീസണിന്റെ രണ്ടാം ട്രെയ്‌ലർ റിലീസ് ചെയ്തു. 2023ൽ സ്ട്രീം ചെയ്ത ഒന്നാം സീസണിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. കഴിഞ്ഞ സീസണിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ലാലിന്റെയും അജു വർഗീസിന്റെയും കഥാപാത്രങ്ങൾ രണ്ടാം സീസണിന്റെ കഥയിലും ഒഴിച്ചുകൂടാനാവാത്ത പങ്ക് വഹിക്കുന്നുണ്ടെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്.

കേരള ക്രൈം ഫയൽസ് : ദി സേർച്ച് ഫോർ സിപിഒ അമ്പിളി എന്ന പേരിലിറങ്ങുന്ന സീരീസിൽ കാണാതാകുന്ന സിപിഒ ആയ അമ്പിളിയായി വേഷമിടുന്നത് ഇന്ദ്രൻസാണ്. യുവനടൻ അർജുൻ രാധാകൃഷ്ണനാണ് സീരീസിൽ ഒരു മുഖായ കഥാപാത്രമായ പോലീസ് ഉദോഗസ്ഥന്റെ വേഷത്തിലെത്തുന്നത്.

 

അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന സീരീസിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് ബാഹുൽ രമേശാണ്. മങ്കി ബിസിനസ്സിന്റെ ബാനറിൽ ഹസൻ റഷീദ്, അഹമ്മദ് ഖബീർ, ജിതിൻ സ്റ്റാൻസിലാവോസ് എന്നിവർ ചേർന്നാണ് സീരീസ് നിർമ്മിച്ചിരിക്കുന്നത്. ജിതിൻ സ്റ്റാൻസിലാവോസ് തന്നെ ചായാഗ്രഹണം നിർവഹിച്ചിരിക്കുന്ന കേരള ക്രൈം ഫയൽസ് സീസണ് 2 വിന്റെ എഡിറ്റിങ് നിർവഹിക്കുന്നത് മഹേഷ് ഭുവനന്ദ് ആണ്.

 

ജൂൺ 20 മുതൽ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കുന്ന സീരീസിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഹിഷാം അബ്ദുൽ വഹാബാണ്. ഹരിശ്രീ അശോകൻ, രഞ്ജിത് ശേഖർ, സഞ്ജു സനിച്ചൻ, സുരേഷ് ബാബു, നവാസ് വള്ളിക്കുന്ന്, നൂറിന് ഷെരീഫ്, ജിയോ ബേബി, തുടങ്ങിയവരും സീരീസിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights