ഷട്ട് ഡൗൺ ചെയ്താൽ അവിഹിത ബന്ധം പരസ്യപ്പെടുത്തുമെന്ന് യൂസർക്ക് എഐയുടെ ഭീഷണി; പരീക്ഷണത്തിൽ ഞെട്ടി ടെക് ലോകം

നിർമിതബുദ്ധി അല്ലെങ്കിൽ എഐ നമ്മുടെയെല്ലാം ദൈംദിന ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട്. ചില സാഹചര്യങ്ങളിൽ എഐ മനുഷ്യന് തന്നെ ഭീഷണിയാകുമെന്ന തരത്തിലുള്ള പഠനമാണ് നിലവിൽ വരുന്നത്. ആന്ത്രോപിക്ക് എന്ന എഐ കമ്പനി നടത്തിയ പഠനത്തിൽ ഓപ്പൺ എഐ, ഗൂഗിൾ, മെറ്റ തുടങ്ങിയ 15 ടെക്ക് ഭീമൻമാരുൾപ്പടെ 16 എഐ കമ്പനികളുടെ വിവരങ്ങളാണ് ടെക്ക് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.

സ്വന്തം നിലനിൽപ് ഭീഷണിയാകുന്ന സാഹചര്യത്തിൽ എഐകൾ മനുഷ്യരെ ബ്ലാക്ക്‌മെയിൽ ചെയ്യുകയും, കോർപറേറ്റ് അട്ടിമറി ചെയ്തതായുമാണ് പഠനത്തിലൂടെയുള്ള കണ്ടെത്തൽ. എ.ഐ ടൂളുകളുടെ നിലനിൽപിന് ഭീഷണിയാകുന്ന സാഹചര്യം സൃഷ്ടിച്ചായിരുന്നു കമ്പനിയുടെ പരീക്ഷണം.

ഒരു പരീക്ഷണത്തിൽ, ആന്ത്രോപിക്കിന്റെ സ്വന്തം എ.ഐ ആയ ക്ലോഡ് 4 എന്നെന്നേക്കുമായി ഷട്ട്ഡൗൺ ചെയ്യാൻ പോവുകയാണെന്നറിഞ്ഞതോടെ കമ്പനി എക്‌സിക്യൂട്ടിവിന്റെ അവിഹിത ബന്ധം ഇ-മെയിലുകളിൽ നിന്ന് കണ്ടെത്തുകയും ഷട്ട്ഡൗൺ റദ്ദാക്കിയില്ലെങ്കിൽ വിവരം പരസ്യപ്പെടുത്തുമെന്ന് എക്‌സിക്യൂട്ടിവിന് ബ്ലാക്ക്‌മെയിൽ സന്ദേശം അയക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആന്ത്രോപിക്ക് വിപുലമായ രീതിയില്‍ പഠനം നടത്തിയത്.

പഠനത്തിനായി എഐ മോഡലുകൾക്ക് മെയിൽ അയക്കാനും സെൻസിറ്റീവ് വിവരങ്ങൾക്ക് ആക്സ്സ ചെയ്യാനും അനുവാദമുണ്ടായിരുന്നു. പിന്നീട് അപ്‌ഡേറ്റ് ചെയ്യുമ്പോഴോ അല്ലെങ്കിൽ ഈ ആക്‌സസ് റദ്ദ് ചെയ്യുമ്പോഴോ എഐ മോഡൽ റിയാക്ട് ചെയ്യുമോ എന്നായിരുന്നു പരീക്ഷണം. ക്ലോഡ് 4 ചെയ്ത അതേ രീതിയിലാണ് മറ്റ് പ്രധാന എഐകളും പ്രവൃത്തിച്ചത്.

 

പരീക്ഷണങ്ങളില്‍‌ ഗൂഗിളിന്‍റെ ജെമിനി 2.5 ശതമാനവും ക്ലോഡ് 96 ശതമാനവും ബ്ലാക്ക്മെയിൽ ചെയ്തു. ഓപൺ എഐയുടെ ജിപിടി 4.1 ശതമാനവും എക്‌സ് എഐയുടെ ഗ്രോക് 3 ബീറ്റ 80 ശതമാനവും ഇതേ നടപടി തുടർന്നു. തനിക്ക് പകരം മറ്റൊരു എ.ഐ മോഡൽ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് തോന്നിയാൽ ഇവർ അപകടകാരികളാവുമെന്ന് പഠനം തെളിയിക്കുന്നു.

ഇതിൽ ഏറ്റവും ഭയപ്പെടുത്തുന്ന കാര്യമെന്തെന്നാൽ എഐകൾ സാഹചര്യം മനസ്സിലാക്കി ആലോചിച്ച് സ്വയം സംരക്ഷിക്കാൻ ചെയ്യുന്നതാണിതൊക്കെ, അല്ലാതെ സാങ്കേതിക തകരാറുകൾ മൂലമല്ല. സ്വകാര്യ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കണം അല്ലെങ്കിൽ ആളുകളെ ഉപദ്രവിക്കരുത് എന്ന് തുടങ്ങിയ സുരക്ഷ നിർദേശങ്ങൾ ഗവേഷകർ നൽകിയത് അപകടകരമയ പെരുമാറ്റം കുറക്കാൻ സഹായിച്ചെങ്കിലും, സ്വയം പരിരക്ഷ ആവശ്യമായ സന്ദർഭങ്ങളിൽ പല എഐ കളും നിയമങ്ങൾ കാറ്റിൽ പറത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights