തമിഴ്നാട്ടിൽ മരിച്ച ആലപ്പുഴ സ്വദേശിയുടെ മരണത്തിൽ ദുരൂഹത; മൃതദേഹം ബന്ധുക്കൾ അറിയാതെ മറവ് ചെയ്തു

തമിഴ്നാട്ടിൽ മരിച്ച ആലപ്പുഴ സ്വദേശിയുടെ മരണത്തിൽ ദുരൂഹതയെന്ന് പരാതി. വിജിത്തിന്റെ മരണത്തിൽ ആലപ്പുഴ ഹരിപ്പാട് സ്വദേശിനിക്കെതിരെ ബന്ധുക്കൾ എസ്പിയ്ക്ക് പരാതി നൽകി. 2025 ഡിസംബറിൽ കൃഷ്ണഗിരിയിൽ വെച്ച് വിജിത്ത് തൂങ്ങി മരിച്ചെന്നാണ് റായ്‌ക്കോട്ട പൊലീസ് പറയുന്നത്. ഭാര്യയെന്ന പേരിൽ ഒരാൾ മൃതദേഹം ഏറ്റുവാങ്ങി ഹൊസൂരിലെ പൊതുശ്‌മശാനത്തിൽ മറവ് ചെയ്തെന്നുമാണ് പൊലീസ് പറയുന്നു. 8 മാസമാണ് ബന്ധുക്കളിൽ നിന്ന് ഇവർ മരണ വിവരം മറച്ചു വെച്ചത്.തമിഴ്നാട്ടിൽ ജോലി ചെയ്തിരുന്ന വിജിത്തിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ ഇയാളെ അന്വേഷിച്ച് ജോലി സ്ഥലത്തേയ്ക്ക് എത്തുകയായിരുന്നു. പിന്നീട് ജോലി ചെയ്യുന്ന സ്ഥലത്ത് ഇയാൾ ഇല്ലെന്ന് കണ്ടെത്തുകയും തുടർന്ന് റായ്‌ക്കോട്ട പോലീസിൽ ബന്ധപ്പെട്ടപ്പോഴാണ് ഇയാൾ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിക്കുന്നത്. വിജിത്ത് എങ്ങനെയാണ് മരണപ്പെട്ടത് എന്ന കാര്യങ്ങളിൽ അവ്യക്തത തുടരുകയാണ്. മൃതദേഹം മറവ് ചെയ്യാനായി ഹരിപ്പാട് സ്വദേശിനിയ്ക്കൊപ്പം സഹായിയായി ചെങ്ങന്നൂർ സ്വദേശികൂടിയായ ഒരു വയോധികൻ കൂടി ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.ലഹരിയുടെ ബന്ധപ്പെട്ട് ഭാര്യയും ഭർത്താവും തമ്മിൽ തർക്കം ഉണ്ടാകുകയും അതിനെത്തുടർന്നാണ് വിജിത്ത് ആത്മഹത്യ ചെയ്തതെന്നുമാണ് എഫ്‌ഐആറിൽ പറയുന്നത്. എന്നാൽ വിജിത്ത് അവിവാഹിതൻ ആണെന്നാണ് ബന്ധുക്കൾ പറയുന്നത്. ആലപ്പുഴ എസ്പിയുടെ നേത്യത്വത്തിൽ അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights