തുടക്കം ; വിസ്മയ മോഹൻലാൽ അഭിനയ രംഗത്ത് ചിത്രത്തിന് ആരംഭം കുറിച്ചു

വിസ്മയാ മോഹൻലാൽ അഭിനയ രംഗത്തേക്കു കടന്നു വരുന്ന തുടക്കം എന്ന ചിത്രത്തിന് ആരംഭം കുറിച്ചു. ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ഒഫീഷ്യൽ ലോഞ്ചിംഗ് ഒക്ടോബർ മുപ്പത് വ്യാഴാഴ്ച്ച കൊച്ചിയിലെ ക്രൗൺ പ്ലാസാ ഹോട്ടലിൽ നടന്നു അരങ്ങേറി.ചലച്ചിത്ര, സാമൂഹ്യ രംഗങ്ങളിലെ നിരവധി വ്യക്തിത്ത്വങ്ങളുടേയും ബന്ധുമിത്രാദി കളുടേയും, അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്. ആശിർവ്വാദ് സിനിമാമ്പിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന് മോഹൻലാൽ ആദ്യ തിരി തെളിയിച്ചതോടെ യാണ് തുടക്കമായത്.

 

 

തുടർന്ന് ശ്രീമതി സുചിത്രാ മോഹൻലാൽ സ്വിച്ചോൺ കർമ്മവും പ്രണവ് മോഹൻലാൽ ഫസ്റ്റ് ക്ലാപ്പും നൽകി. ആശിഷ് ജോ ആൻ്റണി അഭിനയ രംഗത്ത് ഈ ചിത്രത്തിലൂടെ മറ്റൊരു നടൻ്റെ കടന്നുവരവും ഇവിടെ പ്രഖ്യാപിക്കപ്പെട്ടു. ആശിഷ്ജോ ആൻ്റെണിയാണ് ഈ നടൻ. മോഹൻലാലാണ് ആശിഷിനെ ചടങ്ങിൽ അവതരിപ്പിച്ചത്.ആൻ്റണി പെരുമ്പാവൂരിൻ്റെ മകനാണ് ആശിഷ് എമ്പുരാൻ എന്ന ചിത്രത്തിൽ നിർണ്ണായകമായ രംഗത്ത് പ്രത്യക്ഷപ്പെട്ടിരുന്നു ആശിഷ് . അന്ന് ഈ കഥാപാത്രം ആരെന്ന് പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകമുണർത്തിയിരുന്നു. ആ അന്വേഷണമാണ് ഇന്ന് ഈ ചടങ്ങിൽ എത്തിച്ചേർന്നത്.

 

 

ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെയാണ് ആശിഷ് ജോ ആൻ്റെണി അവതരിപ്പിക്കുന്നത്. ആശിഷിൻ്റെ കടന്നുവരവും തികച്ചും യാദൃശ്ചികമാണന്ന് മോഹൻലാൽ പറഞ്ഞു. ഇതിൽ ഒരു കഥാപാത്രം ഉണ്ടായപ്പോൾ ആശിഷിനോട് ചെയ്യാമോ എന്നു ചോദിക്കുകയായിരുന്നു. അയാൾ അതിനു സമ്മതം മൂളി.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights