ഇന്നസെന്റിന്റെ മികച്ച വേഷങ്ങൾക്കെല്ലാം ഇങ്ങനെയൊരു പ്രത്യേകതയുണ്ടല്ലേ? ചർച്ച ചെയ്ത് സോഷ്യൽ മീഡിയ

മലയാള സിനിമയുടെ അതുല്യ പ്രതിഭ ഇന്നസെന്റ് രണ്ട് വര്ഷം പിന്നിടുമ്പോൾ സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ ഏറ്റവും ജനശ്രദ്ധ നേടിയ ചില കഥാപാത്രങ്ങളുടെ ഒരു പൊതുവായ സവിശേഷതയെ പറ്റി ചർച്ച ചെയ്യുകയാണ് സോഷ്യൽ മീഡിയ. മലയാള സിനിമയിലെ ആസ്ഥാന രഹസ്യം സൂക്ഷിപ്പുകാരനാണത്രെ ഇന്നസെന്റ്.അതായത് ഇന്നസെന്റ് അവിസ്മരണീയമാക്കിയ മിക്ക കഥാപാത്രങ്ങളും ചിത്രത്തിന്റെ കഥാഗതിയെ നിർണ്ണയിക്കുന്ന അതിപ്രധാനമായ ഒരു രഹസ്യം സൂക്ഷിക്കാൻ വിധിക്കപ്പെട്ടവരാണെന്ന് സാരം. അത് മിക്കപ്പോഴും ഹാസ്യ കഥാപാത്രങ്ങളാണ് എങ്കിലും വളരെ വികാരഭരിതമായ ഗൗരവമുള്ള വേഷങ്ങളും ഇതേ വിധി പേറി നടക്കുന്നുണ്ട്.ഇന്നസെന്റിനെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായ ‘ഗോഡ്ഫാദറിലെ’ സ്വാമിനാഥൻ ലോകത്തിനു മുന്നിൽ പ്രത്യേകിച്ചും തന്റെ പിതാവിന് മുന്നിൽ ഒളിച്ചു പിടിക്കുന്നത് തന്റെ ഇരട്ട വ്യക്തിത്വമാണ്. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലെ ക്ലാസിക്ക് കോമഡി ചന്ദ്രലേഖയിൽ, കിടപ്പിലായ ചന്ദ്രയുടെ ഭർത്താവ് ആയ ആൽഫിയല്ല മോഹൻലാലിൻറെ അപ്പു എന്ന കഥാപാത്രമെന്ന രഹസ്യം ഇന്നസെന്റിന്റെ കഥാപാത്രം ഇരവിക്കുട്ടി പിള്ളയെ കുറച്ചൊന്നുമല്ല വീർപ്പുമുട്ടിക്കുന്നത്.രസതന്ത്രം എന്ന ചിത്രത്തിൽ മോഹൻലാലിൻറെ പ്രേമചന്ദ്രൻ എന്ന കഥാപാത്രം കണ്മണി എന്ന പെൺകുട്ടിയെ ആൺവേഷം കെട്ടിച്ച് കൂടെ പാർപ്പിക്കുന്ന രഹസ്യം അറിഞ്ഞശേഷം അത് പിന്നീട് കൊണ്ട് നടക്കാൻ കഴിയാതെ മലമുകളിൽ കയറി നിന്ന് ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ട് ഇന്നസെന്റ്. ഉള്ളിൽ രഹസ്യങ്ങളെ ഒരു മല വെള്ള പാച്ചില്ലെന്ന പോലെ ഒഴുക്കി കളഞ്ഞ ശേഷം പുള്ളിയുടെ ഒരു അട്ടഹാസമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights