കളങ്കാവൽ സയനേഡ് മോഹന്റെ കഥയല്ല, ഞാൻ വില്ലനുമല്ല” ; മമ്മൂട്ടി

ജിതിൻ കെ ജോസിന്റെ സംവിധാനത്തിൽ മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന കളങ്കാവൽ സയനേഡ് മോഹന്റെ കഥയല്ലയെന്ന് മമ്മൂട്ടി. ചിത്രത്തിലെ തന്റെ വേഷം എല്ലാവരും ഇപ്പോൾ പറയുന്നത് പോലെ ഒരു വില്ലൻ കഥാപാത്രവും അല്ല എന്ന് അദ്ദേഹം, കമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തു വിട്ട അഭിമുഖത്തിൽ പറഞ്ഞു.“കുറേയൊക്കെ മാറ്റങ്ങൾ വന്നിട്ടുണ്ട് എങ്കിലും ഇപ്പോഴും പരമ്പരാഗതമായ രീതിയിൽ കഥ പറയുന്ന സിനിമകളിലൊക്കെ നായകന് ഇപ്പോഴും പരിമിതികൾ കാണും എന്നാൽ വില്ലന് അതില്ല. കളങ്കാവലിൽ ഞാൻ അവതരിപ്പിക്കുന്നത് വില്ലനെയല്ല, എന്നാൽ അയാൾ ഒരു ഗുഡ് സോളും അല്ല എന്ന് ഞാൻ പറയും” മമ്മൂട്ടി പറയുന്നു.ചിത്രം പറയുന്നത് സ്ത്രീകളെ വശീകരിച്ച് കൊലപ്പെടുത്തി കുപ്രസിദ്ധി നേടിയ സീരിയൽ കില്ലർ സയനേഡ് മോഹന്റെ കഥയല്ല എന്നാണ് മമ്മൂട്ടി അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. എന്നാൽ കളങ്കാവലിന് യഥാർത്ഥ സംഭവങ്ങളുടെ പ്രചോദനം ചിലപ്പോൾ ഉണ്ടാകാം എന്നും മമ്മൂട്ടി കൂട്ടി ചേർത്തു.

 

ദുൽഖർ സൽമാന്റെ കുറുപ്പിന് ശേഷം ജിതിൻ കെ ജോസ് മമ്മൂട്ടിയുമായി ഒന്നിക്കുമ്പോൾ ആരാധകർ ആഗ്രഹിക്കുന്നത് ബ്രാമയുഗത്തിനും കാതലിനും റോഷാക്കിനും ശേഷം വീണ്ടും സംഭവിക്കുന്ന ഒരു മമ്മൂട്ടി പകർന്നാട്ടം തന്നെയാണ്. ചിത്രം ഡിസംബർ 25ന് തിയറ്ററുകളിലെത്തും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights