ക്രിസ്തുമസ് ന്യൂ ഇയര്‍ കാലത്തെ വ്യാജമദ്യ-ലഹരി വില്‍പന തടയാന്‍ എക്‌സൈസ്-സ്‌ട്രൈക്കിംഗ് ഫോഴ്‌സുകള്‍

കോഴിക്കോട്: ക്രിസ്മസ് പുതുവത്സര ആഘോഷത്തില്‍ വ്യാജമദ്യവും ലഹരി വസ്തുക്കളുടെ ഉവിതരണവും ഉപയോഗവും ഉണ്ടാകുമെന്ന സാഹചര്യം മുന്‍നിര്‍ത്തി സംസ്ഥാന എക്‌സൈസ്- സ്‌ട്രൈക്കിംഗ് ഫോഴ്‌സുകള്‍ കനത്ത ജാഗ്രതയില്‍. സ്പിരിറ്റ്, മാഹി മദ്യം, വിദേശമദ്യം, ചാരായം, വാറ്റ്, തുടങ്ങിയ ലഹരി വസ്തുക്കളുടെ ഉപയോഗവും വില്‍പ്പനയും കൂടിയതിനെ തുടര്‍ന്നാണ് കണ്‍ട്രോള്‍ റൂമും സ്‌ട്രൈക്കിംങ് ഫോഴ്‌സും രാത്രി പട്രോളിങ് അരഭിച്ചിട്ടുള്ളത്. ഇതിനായി 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പരിശോധനയാണ് ഒരിക്കിയിട്ടുള്ളത്. പൊതുജനങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയും വ്യാജ മദ്യവും ലഹരി വസ്തുക്കളുടെ വിതരണം തടയുന്നതിനും വേണ്ടി കണ്‍ട്രോള്‍ റൂമും സ്‌ട്രൈക്കിംങ് ഫോസും 24 മണിക്കൂറും പ്രവര്‍ത്തിക്കും. ജനങ്ങള്‍ക്ക് സമയാസമയം പരാതികള്‍ നേരിട്ട് കണ്‍ട്രോള്‍ റൂമിലോ എക്‌സൈസ്, ഓഫീസര്‍മാരുടെ നമ്പറുകളിലോ പരാതി രേഖപ്പെടുതാവുന്നതാണ്. വ്യാജമദ്യം വിദേശമദ്യം തുടങ്ങിയ ലഹരി വസ്തുക്കളെ കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികവും നല്‍കുമെന്നും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights