“വഴികാട്ടും ദിക്കുകൾ എവിടെ” വീഡിയോ ഗാനം റിലീസായി

ഡിയർ ജോയി ” എന്ന ചിത്രത്തിൻ്റെ ഒഫിഷ്യൽ വീഡിയോ ഗാനം ‘വഴികാട്ടും ദിക്കുകൾ എവിടെ…” റിലീസായി. വൈക്കം വിജയലക്ഷ്മിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. അരുൺ രാജിന്റെ വരികൾക്ക്  ധനുഷ് ഹരികുമാർ,വിമൽജിത്ത് വിജയൻ എന്നിവർ സംഗീതം നൽകി.അഖിൽ കാവുങ്ങൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, ഇന്ദ്രൻസ്,അപർണ്ണ ദാസ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്നത്. ജോണി ആൻ്റണി,ബിജുസോപാനം, നിർമ്മൽ പാലാഴി,കലാഭവൻ നവാസ്, മീരാ നായർ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights