രാഹുൽ മാങ്കൂട്ടം വോട്ട് ചെയ്യാൻ എത്തി

 

പാലക്കാട്‌: പാലക്കാട് എം എൽ എ രാഹുൽ മാങ്കുട്ടം തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തി. തന്റെ പേരിൽ  ഉള്ള ബാലത്സംഗം കേസിനു പിന്നാലെ ഒളിവിൽ കഴിഞ്ഞിരുന്ന രാഹുൽ ഇന്ന് കുന്നത്തൂർ മേട് ഡിവിഷനിലെ സെൻ സെബാസ്റ്റ്യൻ എച്ച് എസ് എസ് പോളിംഗ് ബൂത്തിൽ എത്തി വോട്ട് രേഖപ്പെടുത്തി.

15 ദിവസത്തെ ഒളിവ് ജീവിതത്തിനു ശേഷം രണ്ടാമത്തെ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചതോടെയാണ് രാഹുൽ വോട്ടിങ്ങിന് എത്തിയത്. കേസിന്റെ അടിസ്ഥാനത്തിൽ രാഹുലിനെ കോൺഗ്രസിൽ നിന്നും പുറത്താക്കിയിരുന്നു. വോട്ട് കഴിഞ്ഞ് മാധ്യമങ്ങൾ രാഹുലുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും “എല്ലാം കോടതി തീരുമാനിക്കുമെന്ന് ” മാത്രം പറഞ്ഞുകൊണ്ട് രാഹുൽ മാധ്യമങ്ങളുടെ മറ്റു ചോദ്യങ്ങൾക്കൊന്നും പ്രതികരിച്ചില്ല. അതിനു ശേഷം രാഹുൽ പാലക്കാട് എം എൽ എ ഓഫീസിൽ സന്ദർശനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights